അരൂ൪: അരൂ൪ ആയു൪വേദാശുപത്രി കിടത്തിച്ചികിത്സക്ക് ഒരുങ്ങുന്നു. ഉപകരണങ്ങൾ വാങ്ങാൻ അനുമതിക്ക് പഞ്ചായത്ത് പദ്ധതി സമ൪പ്പിച്ചു. ചന്തിരൂ൪ സഹകരണ സംഘം സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം.
കെ.ആ൪. ഗൗരിയമ്മയുടെ എം.എൽ.എ ഫണ്ട്, എസ്. രാമചന്ദ്രൻ പിള്ളയുടെ എം.പി ഫണ്ട്, എ.എം. ആരിഫ് എം.എൽ.എയുടെ ഫണ്ട് എന്നിവയിൽ നിന്ന് പണം ചെലവഴിച്ചാണ് കെട്ടിടം പണി തത്. പരിമിതികൾ ഏറെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി കിടത്തിച്ചികിത്സ ആരംഭിക്കാനുള്ള തിടുക്കത്തിലാണ് പഞ്ചായത്ത് അധികൃത൪.
പതിറ്റാണ്ടുകൾക്കുമുമ്പ് ചന്തിരൂ൪ സൊസൈറ്റിയുടെ കെട്ടിടത്തിൽ ഡിസ്പെൻസറിയായി പ്രവ൪ത്തിച്ചുതുടങ്ങിയ ആശുപത്രി പിന്നീട് പത്ത് കിടക്കകളുള്ള ആശുപത്രിയായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. കെട്ടിടം തക൪ന്നുവീണതോടെ ഇവിടെനിന്ന് ആരോഗ്യ വകുപ്പിൻെറ സബ്സെൻററിലേക്ക് ആശുപത്രി മാറ്റി. പിന്നീട് പത്തുസെൻറ് സ്ഥലത്ത് ഡിസ്പെൻസറി മാത്രമായി പ്രവ൪ത്തനം ആരംഭിച്ചു. കിടത്തിച്ചികിത്സ പുനരാരംഭിക്കാൻ പരിശ്രമം തുടങ്ങിയിട്ട് പത്തുവ൪ഷത്തിലേറെയായി. കട്ടിലുകൾ നശിച്ചിട്ടില്ല. എന്നാൽ, എണ്ണത്തോണി ഉൾപ്പെടെ ആയു൪വേദാശുപത്രിക്ക് അത്യാവശ്യമായ നിരവധി സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. അനുമതി കിട്ടിയാലുടൻ സാധനങ്ങൾ വാങ്ങി അടുത്തമാസം കിടത്തിച്ചികിത്സ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ. ചന്ദ്രബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.