ജനസമ്പര്‍ക്ക പരിപാടി; ഒരുക്കം വിലയിരുത്തല്‍ യോഗം ഇന്ന്

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിക്ക് ഒരുക്കങ്ങൾ വിലയിരുത്താൻ ശനിയാഴ്ച ഉച്ചക്ക് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം നടത്തുമെന്ന് കലക്ട൪ സൗരഭ് ജയിൻ. കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാൽ പങ്കെടുക്കും. 22നാണ് ജനസമ്പ൪ക്ക പരിപാടി.
22ന് രാവിലെ 9.30ന് പരിപാടി തുടങ്ങും. സ്റ്റേഡിയത്തിൽ ഓരോ വകുപ്പിൻെറയും കൗണ്ടറുകളിൽ ഉദ്യോഗസ്ഥരെ മേലധികാരികൾ നിയോഗിച്ച് ഉത്തരവിൻെറ പക൪പ്പ് ശനിയാഴ്ച വൈകുന്നേരം അഞ്ചിനകം നോഡൽ ഓഫിസ൪ക്ക് നൽകണമെന്ന് കലക്ട൪ അറിയിച്ചു.
നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥ൪ തങ്ങളുടെ പേരും ഒൗദ്യോഗിക വിലാസവും രേഖപ്പെടുത്തിയ ബാഡ്ജ് ധരിക്കണം. മുഖ്യമന്ത്രി ഗ്രൗണ്ടുവിട്ട് പോകും മുമ്പ് ചുമതലപ്പെട്ട ഉദ്യോഗസ്ഥ൪ കലക്ടറുടെ അനുമതി കൂടാതെ കൗണ്ട൪ വിടാൻ പാടില്ല.
26 കൺട്രോളിങ് ഓഫിസ൪മാരെ നിയോഗിച്ചതായും കലക്ട൪ പറഞ്ഞു. ജില്ലാ പൊലീസ് ചീഫ്, എ.ഡി.എം, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪, ഡെപ്യൂട്ടി കലക്ട൪മാ൪, ജില്ലാ സപൈ്ള ഓഫിസ൪, എ.ഡി.സി, പി.ഡബ്ള്യു.ഡി വിഭാഗം അധികാരികൾ, ഡി.എം.ഒ,  മെഡിക്കൽ കോളജ് സൂപ്രണ്ട് തുടങ്ങിയവ൪ ഇതിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.