പൂച്ചാക്കൽ: സംസ്ഥാന യുവജനക്ഷേമ ബോ൪ഡിൻെറ നി൪ദേശം ഉണ്ടായിട്ടും തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്തും അതിന് കീഴിലെ അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും കേരളോത്സവം നടത്താത്തതിനെതിരെ അമ൪ഷമുയ൪ന്നു.
നി൪ദേശിച്ച തീയതി കഴിഞ്ഞ് കേരളോത്സവം നടത്തിയതിൻെറ പേരിൽ പെരുമ്പളം പഞ്ചായത്തിനെതിരെയും പ്രതിഷേധമുണ്ട്.
ബന്ധപ്പെട്ട ഭരണസമിതികളുടെ നിഷ്ക്രിയത്വം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിമ൪ശം. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ് കൂടുതലും ബോ൪ഡിൻെറ നി൪ദേശം അവഗണിച്ചത്. വൈകിയാണെങ്കിലും ഇടതുമുന്നണി ഭരിക്കുന്ന പെരുമ്പളം പഞ്ചായത്തിൽ നടത്തി.
ബ്ളോക് പഞ്ചായത്തിൽനിന്ന് കേരളോത്സവത്തിൻെറ തീയതി നിശ്ചയിച്ച് ഗ്രാമപഞ്ചായത്തുകൾക്ക് കത്ത് നൽകിയെങ്കിലും ആരും പ്രതികരിച്ചില്ളെന്ന് ബ്ളോക് സെക്രട്ടറി പറയുന്നു.
അതിന് ചേ൪ന്ന പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗത്തിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് മാത്രമാണ് പങ്കെടുത്തത്. തൈക്കാട്ടുശേരി പഞ്ചായത്തിൽ കേരളോത്സവം നടത്താൻ ആലോചനാ യോഗം ചേ൪ന്നെങ്കിലും നടന്നില്ല. അതേസമയം, ജില്ലാതല കേരളോത്സവ മത്സരത്തിന് എൻട്രികൾ പെരുമ്പളം പഞ്ചായത്ത് വൈകി നൽകിയതിനാൽ അവിടെയുള്ളവ൪ക്ക് പങ്കെടുക്കാൻ അവസരം നഷ്ടപ്പെട്ടു. മൂന്ന് പഞ്ചായത്തുകളെങ്കിലും പരിപാടി നടത്തി എൻട്രി നൽകിയാലെ ബ്ളോക്കുതലത്തിൽ കേരളോത്സവം നടത്താൻ കഴിയൂ. അങ്ങനെ ഉണ്ടാകാത്തതുകൊണ്ടാണ് ബ്ളോക്കുതല പരിപാടി നടക്കാതെ പോയത്.
യു.ഡി.എഫിലെ ഏകോപനമില്ലായ്മയും നിഷ്ക്രിയത്വവുമാണ് കേരളോത്സവം നടത്താത്തതിന് കാരണമെന്നാണ് പ്രതിപക്ഷത്തിൻെറ വിമ൪ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.