ജില്ലയില്‍ 700 കോടിയുടെ ആരോഗ്യപദ്ധതി നടപ്പാക്കും

കൊച്ചി: 2012 ഏപ്രിലിൽ ആരംഭിക്കുന്ന 12 ാം പഞ്ചവത്സര കാലയളവിൽ സംസ്ഥാനത്ത്  നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടിയിൽ ഉൾപ്പെടുത്താനുള്ള ജില്ലാതല പദ്ധതിക്ക് അന്തിമ രൂപരേഖയായി. 700 കോടിയുടെ സംയോജിത ആരോഗ്യ പദ്ധതി ജില്ലയിൽ നടപ്പാക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എൽദോസ് കുന്നപ്പിള്ളി ചെയ൪മാനും കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് സെക്രട്ടറിയുമായുള്ള ജില്ലാ ആസൂത്രണ സമിതി പദ്ധതിക്ക്  തത്ത്വത്തിൽ അംഗീകാരം നൽകി. ജില്ലയിൽ നിന്നുള്ള കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും നി൪ദേശങ്ങൾ കൂടി പരിഗണിച്ച്  പദ്ധതിക്ക് പൂ൪ണ അംഗീകാരം നൽകും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.