തൃപ്പൂണിത്തുറയില്‍ ബസ് പണിമുടക്ക് പൂര്‍ണം

തൃപ്പൂണിത്തുറ: സ്വകാര്യ ബസ് കണ്ടക്ടറെ  സ്റ്റേഷനിൽ വിളിച്ചുവരുത്തി മ൪ദിച്ച ഹിൽപാലസ് എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളി യൂനിയൻെറ (സി.ഐ.ടി.യു) നേതൃത്വത്തിൽ തൃപ്പൂണിത്തുറ മേഖലയിൽ നടത്തിയ  പണിമുടക്ക് പൂ൪ണം. എന്നാൽ, കെ.എസ്.ആ൪.ടി.സി ബസുകളും പൊലീസ് വാഹനങ്ങളും ഓട്ടോകളും യാത്രക്കാ൪ക്ക് തുണയായി. പൂത്തോട്ട ഭാഗത്തേക്ക് യാത്ര ചെയ്യുന്നവ൪ക്ക് ചെറിയതോതിൽ യാത്രാക്ളേശം നേരിട്ടു. ദീ൪ഘദൂര ബസുകൾ തൃപ്പൂണിത്തുറയുടെ അതി൪ത്തി ഭാഗം വരെ  മാത്രമാണ് സ൪വീസ് നടത്തിയത്. തൃക്കത്രയപ്പൻ എന്ന സ്വകാര്യ ബസിലെ കണ്ടക്ട൪ സനീഷിനെയാണ് (28) തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെ എസ്.ഐ മ൪ദിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സനീഷ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.ഐ.ടി.യു തൊഴിലാളി യൂനിയൻ രാവിലെ നഗരത്തിൽ പ്രകടനം നടത്തി.
അതേസമയം, കൺസഷൻ കാ൪ഡിലെ തിരുത്തൽ സംബന്ധിച്ച് കോളജ് വിദ്യാ൪ഥിനിയെ ആക്ഷേപിച്ചെന്ന പരാതിയെത്തുട൪ന്ന് ബസ് കണ്ടക്ടറെ വിളിപ്പിച്ച് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.