മെട്രോ റെയില്‍: സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയമിച്ചു

കാക്കനാട്: മെട്രോ റെയിൽ പദ്ധതിയുടെ പ്രവ൪ത്തനം ഊ൪ജിതമാക്കുന്നതിൻെറ ഭാഗമായി സ്ഥലം ഏറ്റെടുക്കൽ നടപടി വേഗമാക്കാൻ രണ്ട് സ്പെഷൽ തഹസിൽദാ൪മാരെ നിയമിച്ചതായി കലക്ട൪ പി.കെ. ഷെയ്ഖ് പരീത് പറഞ്ഞു. ഇട്ടി മാണി, എം.പി. ജോസ് എന്നിവരെയാണ് നിയമിച്ചത്. ഇട്ടി മാണി നിലവിൽ വൈറ്റില നാഷനൽ ഹൈവേയുടെ തഹസിൽദാരാണ്. എം.പി. ജോസ് നിലവിൽ മൂവാറ്റുപുഴ പി.ആ൪ സ്പെഷൽ തഹസിൽദാരാണ്.
അതിനിടെ, മെടോ റെയിലിന് മുന്നോടിയായുള്ള അനുബന്ധ ഗതാഗത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ സ൪ക്കാ൪ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്ഥലമെടുപ്പിന് ഘട്ടം ഘട്ടമായാണ് വിജ്ഞാപനം ഇറക്കുകയെന്ന് കലക്ട൪ പറഞ്ഞു. പ്രാരംഭ പണി ആരംഭിച്ച നോ൪ത്ത് റെയിൽ മേൽപ്പാലം വീതി കൂട്ടാനാവശ്യമായ സ്ഥലം ഏറ്റെടുക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏറ്റെടുക്കേണ്ട സ്ഥലത്തിൻെറ വില സംബന്ധിച്ച് ഉടമകളുമായി ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.