ഗോപകുമാര്‍ വധക്കേസ്; സഹോദരന് ജീവപര്യന്തം

കോട്ടയം: മണിമല കടയനിക്കാട് ഗോപകുമാ൪ വധക്കേസിൽ കേസിൽ രണ്ടാം പ്രതിയും ഗോപകുമാറിന്റെ അനുജനുമായ ഉണ്ണിക്കൃഷ്ണന്(37) ജീവപര്യന്തം തടവ്.  പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.പി.പ്രസന്നകുമാരിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമെ ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.  

കേസിലെ ഒന്നാം പ്രതിയായ  ബിനുരാജിന് (30) കോടതി അഞ്ചുവ൪ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിയായ ബിജുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

2007 നവംബ൪ 29 മുതലാണ് ഗോപകുമാറിനെ കാണാതാകുന്നത്. ഒരു അബ്കാരി കേസുമായി ബന്ധപ്പെട്ട് ബിനുരാജ് പിടിയിലായതാണ് കേസിന് വഴിത്തിരിവായത്. ചോദ്യം ചെയ്യലിനിടെ കൊലപാതകത്തെ കുറിച്ച് ഇയാൾ പറയുകയായിരുന്നു.

കുടുംബ പരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.