ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

മലപ്പുറം: മലപ്പുറം പള്ളിക്കൽ പഞ്ചായത്തിലെ പള്ളിക്കൽ കാവ് ഭഗവതി ക്ഷേത്രത്തിൽ വൻ കവ൪ച്ച. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള അമൂല്യ രത്നങ്ങളും സ്വ൪ണത്താലികളുമാണ് കവ൪ന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ക്ഷേത്രത്തിനുള്ളിലെ ശ്രീചക്രത്തിനടിയിൽ 9 കുഴികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ശ്രീചക്രം ഇളക്കിമാറ്റിയാണ് കവ൪ച്ച നടത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന വാൽക്കണ്ണാടിയും മോഷണം പോയിട്ടുണ്ട്.

ഡോഗ് സ്ക്വാഡ് അടക്കമുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.