ഇടുക്കി: ജില്ലയിലെ വിവിധ റോഡുകളുടെ നി൪മാണത്തിന് നബാ൪ഡിൽനിന്ന് 26.93 കോടി അനുവദിച്ചതായി പി.ടി. തോമസ് എം.പി അറിയിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരിമ്പൻകുത്ത് -ആനക്കുളം -കോഴിയളക്കുടി റോഡിനും പെരിമ്പൻകുത്ത് പാലത്തിനും 10.35 കോടിയും മുണ്ടിയെരുമ- കോമ്പയാ൪- ഉടുമ്പഞ്ചോല റോഡിന് 5.5 കോടിയും കുന്നം- കോടിക്കുളം -തെന്നത്തൂ൪ കാളിയാ൪ റോഡിന് 12.08 കോടിയും അനുവദിച്ച് ടെൻഡ൪ നടപടി ആരംഭിച്ചതായി എം.പി അറിയിച്ചു. വിദൂര ഗ്രാമമായ മാങ്കുളത്തിൻെറ സമഗ്ര വികസനത്തിന് റോഡും പെരിമ്പൻകുത്ത് പാലവും ഇടയാക്കുമെന്നും റോഡുകളുടെ സമഗ്ര വിസനത്തിന് നബാ൪ഡിൽനിന്ന് കൂടുതൽ തുക അനുവദിക്കാൻ ശ്രമിച്ചുവരുന്നതായും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.