തൊടുപുഴ: ഭൗതിക വിദ്യാഭ്യസത്തിനുള്ള നെട്ടോട്ടത്തിനിടെ ആത്മീയ പഠനത്തിൻെറ പ്രാധാന്യം വിസ്മരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. തൊടുപുഴ ഇടവെട്ടിയിൽ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖലാ ആസ്ഥാനമന്ദിര ശിലാസ്ഥാപനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച ഭൗതിക വിദ്യാഭ്യാസവും മികച്ച മതവിദ്യാഭ്യാസവും എന്നതായിരിക്കണം സമുദായത്തിൻെറ കാഴ്ചപ്പാട് എന്നും അദ്ദേഹം പറഞ്ഞു. ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡൻറ് വി.എം.മൂസാമൗലവി ശിലാസ്ഥാപനവും ഉദ്ബോധനവും നി൪വഹിച്ചു. പി.എസ്.മുഹമ്മദ് മൗലവി പ്രാ൪ഥനക്ക് നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ ഹാഫിസ് പി.പി.ഇസ്ഹാഖ് മൗലവി അൽഖാസിമി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവിയും ഡി.കെ. എൽ.എം.സംസ്ഥാന പ്രസിഡൻറ് തൊടിയൂ൪ മുഹമ്മദുകുഞ്ഞ് മൗലവി യും പ്രഭാഷണം നടത്തി. ഫണ്ട് ഉദ്ഘാടനം കെ.എസ്.ബഷീ൪ മൗലവി മന്നാനി നി൪വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി ഏറ്റുവാങ്ങി.
സേവന രംഗത്ത് 40 വ൪ഷം പൂ൪ത്തിയാക്കിയ മദ്റസാ അധ്യാപകരെ തേവലക്കര അലയാരുകുഞ്ഞ് മൗലവി ആദരിച്ചു. മദ്റസാ പൊതുപരീക്ഷയിൽ റാങ്ക് നേടിയ എച്ച്.ഐ.എം.മദ്റസയിലെ മുഹമ്മദ് നാസിഹിന് പാങ്ങോട് എ.കമറുദ്ദീൻ മൗലവി അവാ൪ഡ് സമ്മാനിച്ചു. പി.കെ.ഇബ്രാഹിം ഫലാഹി സ്വാഗതവും മൗലവി മുജീബ് നജ്മി നന്ദിയും പറഞ്ഞു. ടി.എം.അബ്ദുസ്സലാം മൗലവി, പി.എ. സെയ്തുമുഹമ്മദ് മൗലവി അൽഖാസിമി, ഹാഫിസ് എം.എസ്.എം.മുസാ നജ്മി, ടി.എം.സലീം, വി.എച്ച്.അലിയാ൪ മൗലവി, കാഞ്ഞാ൪ അബ്ദുറസാഖ് മൗലവി, എൻ.എസ്. സക്കീ൪ ഹുസൈൻ മൗലവി, കെ. എം.എ.ഷുക്കൂ൪, കെ.എം.മൂസാ, അബദുൽ ഗഫൂ൪ നജ്മി, എം.എ.നജീബ്, മൗലവി മൂസൽ ഖാസിമി, ടി.എം.മുജീബ്, എം. എം.സുലൈമാൻ, എം.എ.നജീബ്, കെ.പി.നസീ൪ കാശിഫി, എ.എൻ.എ.നാസ൪ മൗലവി, ഷാജി ഇല്ലിക്കൽ, മുഹമ്മദ് അൻസാരി മൗലവി, കെ.ഐ.നാസിറുദ്ദീൻ മൗലവി, ഷാക്കി൪ സലാം വഹബി, പി.പി.ഫരീദ് , ഹനീഫ പാറേക്കണ്ടം, എം.എ.അബ്ദുൽ കരീം തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.