തൊടുപുഴ: അപകട കവലയായി വെങ്ങല്ലൂ൪ ജങ്ഷൻമാറുന്നു. പുതിയ കെ.എസ്. ടി.പി റോഡും പഴയ മൂവാറ്റുപുഴ റോഡും വെങ്ങല്ലൂ൪-മണക്കാട് ബൈപാസും കലൂ൪ റോഡും കൂടി ചേ൪ന്നതാണ് വെങ്ങല്ലൂ൪ ജങ്ഷൻ.
ഇവിടെ നിന്ന് തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡ് വരെ 2.900 കിലോമീറ്റ൪ ദൂരമുള്ളപ്പോൾ വെങ്ങല്ലൂ൪ പാലം കടന്ന് മണക്കാട് ബൈപാസിലൂടെ പ്രൈവറ്റ് ബസ്സ്റ്റാൻഡിലെത്താൻ 2.100 കിലോമീറ്റ൪ സഞ്ചരിച്ചാൽ മതി. 800 മീറ്ററിൻെറ ലാഭവും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയും മുന്നിൽക്കണ്ട് ടൗണിലെത്താൻ ബൈപാസ് തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഹൈറേഞ്ച് പ്രദേശങ്ങളിൽ നിന്ന് കലൂ൪ വഴി വരുന്ന വാഹനങ്ങൾ ബൈപാസിൽ പ്രവേശിക്കണമെങ്കിൽ പഴയ മൂവാറ്റുപുഴ റോഡും പുതിയ മൂവാറ്റുപുഴ റോഡും മുറിച്ചുകടക്കണം.
ഇതിൽ പുതിയ റോഡിലൂടെ 80 മുതൽ 120 കിലോമീറ്റ൪ വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. സാമ്പത്തിക ലാഭവും സമയ ലാഭവും പ്രതീക്ഷിച്ച് പ്രധാന പാതകൾ മുറിച്ച് കടക്കുന്നവരുടെ കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്. നിരവധി വാഹനാപകടങ്ങളാണ് ഇതിനോടകം ഇവിടെ ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇവിടെ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയോ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. പാലാ, വൈക്കം റൂട്ടുകളിൽ പോകേണ്ട വാഹനങ്ങൾ കെ.എസ്.ടി.പി റോഡിലൂടെ ടൗണിൽ പ്രവേശിക്കുകയും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
വെങ്ങല്ലൂ൪ ജങ്ഷൻെറ പ്രാധാന്യം മനസ്സിലാക്കി അവിടെ ട്രാഫിക് പൊലീസിനെ നിയോഗിക്കുകയും ട്രാഫിക് ഐലൻഡുകൾ സ്ഥാപിക്കുകയും ടൗണിൽ പ്രവേശിക്കാത്ത വാഹനങ്ങൾ ബൈപാസ് വഴി തിരിഞ്ഞുപോകുന്നതിന് ക്രമീകരണങ്ങൾ ഏ൪പ്പെടുത്തുകയും ചെയ്യണമെന്ന് ട്രാഫിക് അഡൈ്വസറി സബ് കമ്മിറ്റി മെംബ൪ ആൻറണി കണ്ടിരിക്കൽ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.