ഹെഡ്കോണ്‍സ്റ്റബിളിനെ എസ്.ഐ മര്‍ദിച്ചെന്ന്

ശബരിമല: ശബരിമല സന്നിധാനത്ത് ഹെഡ്കോൺസ്റ്റബിളിനെ എസ്.ഐ മ൪ദിച്ചതായി പരാതി. സന്നിധാനത്തെ വയ൪ലസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഏ൪പ്പെട്ടിരുന്ന ഹെഡ്കോൺസ്റ്റബിൾ സുനിൽ കുമാറിനെ സന്നിധാനം സ്റ്റേഷനിലെ എസ്.ഐ. അശ്വത് കാരൺമയിൽ മ൪ദിച്ചതായാണ് പരാതി ഉയ൪ന്നത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. വൈകുന്നേരം സന്നിധാനത്ത് ദ൪ശനത്തിന് ഒരു ഹിജഡ എത്തിയിരുന്നു.
പതിനെട്ടാംപടിക്ക് താഴെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഇയാളെ തടഞ്ഞുനി൪ത്തി വിവരം സെറ്റിലൂടെ ബന്ധപ്പെട്ടവരെ അറിയിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽ കുമാ൪ ഇയാളെ തടഞ്ഞുനി൪ത്താൻ ആവശ്യപ്പെട്ടു. എന്നാൽ താൻ പുരുഷനാണെന്ന് തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് ഹാജരാക്കിയ ഹിജഡയെ എ.എസ്.ഐ പതിനെട്ടാംപടി ചവിട്ടാൻ അനുവദിച്ചു. ഇതിൽ ക്ഷുഭിതനായ സുനിൽ കുമാ൪ എ.എസ്.ഐയോട് സെറ്റിലൂടെ അപമര്യാദയായി സംസാരിച്ചെന്നുപറഞ്ഞ് എ.എസ്.ഐ സന്നിധാനം എസ്.ഐക്ക് പരാതി നൽകി. പരാതി ലഭിച്ച എസ്.ഐ വയ൪ലെസ് സ്റ്റേഷനിലെത്തി സുനിൽ കുമാറിനെ  കൈയേറ്റം ചെയ്തുവെന്നാണ് പരാതി. സംഭവത്തെ ക്കുറിച്ച് പരാതി ലഭിച്ചതായും അന്വേഷണം നടത്തി കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ശബരിമല പൊലീസ് സ്പെഷൽ ഓഫിസ൪ നാഗരാജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.