അങ്കണവാടിക്ക് അനുവദിച്ച ഭൂമി കൈയേറിയെന്ന്

തിരുവല്ല: മാതൃകാ അങ്കണവാടിക്ക് കെട്ടിടം നി൪മിക്കാൻ നൽകിയ പുറമ്പോക്കുഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. കുറ്റൂ൪ ഗ്രാമപഞ്ചായത്തിലെ 57ാം നമ്പ൪ അങ്കണവാടിക്ക് പുതിയ കെട്ടിടം നി൪മിക്കാൻ തൈമറവുംകര ഹോമിയോ ആശുപത്രിക്ക് സമീപം റവന്യൂ അധികൃത൪ നൽകിയ 13 സെൻറാണ് സ്വകാര്യ വ്യക്തി കൈയേറിയത്.
കെട്ടിട നി൪മാണത്തിന് അഞ്ച് ലക്ഷം രൂപ സാമൂഹികക്ഷേമ വകുപ്പ് അനുവദിച്ചിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാത്രിയിൽ നി൪ദിഷ്ട സ്ഥലത്തെ മൺകൂന ജെ.സി.ബി ഉപയോഗിച്ച് നിരത്തി  സമീപവാസി കൈയേറിയത്.കൈയേറ്റം സംബന്ധിച്ച് അങ്കണവാടി അധികൃത൪ തിരുവല്ല ആ൪.ഡി.ഒ ക്കും തഹസിൽദാ൪ക്കും കുറ്റൂ൪ വില്ളേജോഫിസ൪ക്കും പരാതി നൽകി. 24 വ൪ഷം മുമ്പ് ആരംഭിച്ച അങ്കണവാടിയിൽ ഇപ്പോൾ15 വിദ്യാ൪ഥികളുണ്ട്. നി൪ദിഷ്ട സ്ഥലത്തിന് തൊട്ടടുത്തെ സ്വകാര്യ വ്യക്തിയുടെ കാ൪പോ൪ച്ചിലാണ് 300 രൂപ പ്രതിമാസ വാടകക്ക് അങ്കണവാടി പ്രവ൪ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.