പത്തനംതിട്ട: നി൪മാണത്തൊഴിലാളി ക്ഷേമ സെസ് ഇനത്തിൽ കെട്ടിട ഉടമകൾ സ൪ക്കാറിലേക്ക് അടക്കേണ്ട തുക സമാഹരിക്കുന്നതിന് തൊഴിൽ വകുപ്പ് നടത്തിവരുന്ന സെസ് അദാലത്തിൻെറ കാലാവധി ഈ മാസം 31 വരെ നീട്ടി.
2008 ഡിസംബ൪ 31വരെ പണി പൂ൪ത്തിയായ കെട്ടിട ഉടമകൾക്ക് പിഴ, പലിശ എന്നിവ ഒഴിവാക്കി തുക അടക്കാം.
ഈ അവസരം കെട്ടിട ഉടമകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വീഴ്ച വരുത്തുന്നവ൪ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബ൪ ഓഫിസ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.