മുണ്ടക്കയം: പഞ്ചായത്ത് അംഗങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കൂട്ടിക്കലിൽ യു.ഡി.എഫ് ഹ൪ത്താൽ ആചരിക്കും. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഹ൪ത്താലെന്ന് യു.ഡി.എഫ് നേതാക്കൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവ൪ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഭീകരാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. വ്യക്തമായ വിവരം നൽകിയിട്ടും രണ്ടുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഹ൪ത്താലിൽ സ്കൂൾ, ആശുപത്രി, വാഹനങ്ങൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹ൪ത്താൽ. വാ൪ത്താസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ വി.എം. ജോസഫ്, ബിജോയ് ജോസഫ്, കൊപ്ള ഹസൻ,ജേക്കബ് ചാക്കോ, സക്കീ൪ മഠത്തിൽ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.