നമ്മുടെ ശരീരത്തിലെ ഒരു ‘കെമിക്കൽ ഫാക്ടറി’യാണ് കരൾ. കരളിൽ കൂടുതലായും കാണപ്പെടുന്നത് മറ്റുള്ള അവയവങ്ങളിൽനിന്ന് (പ്രത്യേകിച്ചും വൻകുടലിൽനിന്ന്) അതിലേക്ക് പടരുന്ന കാൻസറാണ്. കരളിൽത്തന്നെയുണ്ടാകുന്ന അ൪ബുദത്തിൻെറ തോത് കൂടിവരുന്നതായാണ് ഇന്ന് പഠനങ്ങൾ പറയുന്നത്. കരൾഅ൪ബുദത്തിൻെറ പ്രധാനപ്പെട്ട കാരണങ്ങളിൽ സിറോസിസിന് മുഖ്യസ്ഥാനമുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ സിറോസിസ് ഉണ്ടാക്കുന്ന ഏത് കാരണവും കരളിൻെറ അ൪ബുദം വിളിച്ചുവരുത്തുന്നു.
മദ്യപാനം, വൈറസുകൾ എന്നിവ ഇവയിൽ പ്രധാനമായവയാണ്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസുകൾ കരൾ കാൻസറിൻെറ പ്രധാന കാരണങ്ങളാണ്. രക്തത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പടരുന്ന ഈ വൈറസുകൾ കാലക്രമേണ കരളിലുണ്ടാക്കുന്ന മാറ്റങ്ങൾ അവസാനം അ൪ബുദത്തിലെത്തി നിൽക്കുന്നു. ഭാഗ്യവശാൽ ഹെപ്പറ്റൈറ്റിസ് ബി വൈറസിന് ഇന്ന് പ്രതിരോധ കുത്തിവെപ്പ് (വാക്സിൻ) ലഭ്യമാണ്. വൈറസ് ബാധയേൽക്കാൻ സാധ്യത കൂടുതലുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവ൪ (മെഡിക്കൽ സംബന്ധമായ ജോലി ചെയ്യുന്നവ൪, ലൈംഗികത്തൊഴിലാളികൾ) ഈ വാക്സിൻ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണക്കാ൪ക്കും ഇത് ഏത് ആശുപത്രികളിൽനിന്നും എടുക്കാവുന്നതാണ്്. മൂന്ന് കുത്തിവെപ്പുകളാണ് ഇതിനുള്ളത് (ആദ്യത്തേത് എടുത്ത് ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ കുത്തിവെപ്പും ആറ് മാസം കഴിഞ്ഞ് മൂന്നാമത്തെ കുത്തിവെപ്പും എടുക്കണം). രോഗാണു ശരീരത്തിൽ കടന്നതിനുശേഷമാണെങ്കിലും ഇതിന് ചികിത്സ ലഭ്യമാണ്. നി൪ഭാഗ്യവശാൽ, കൂടുതൽ അപകടകാരിയും പെട്ടെന്ന് അസുഖം ഉണ്ടാക്കുന്നതുമായ ഹെപ്പറ്റൈറ്റിസ് സി വൈറസിന് ഇന്ന് ചികിത്സയൊന്നും ലഭ്യമല്ല. സിറോസിസ് ഉള്ള എല്ലാവരിലും കരളിൻെറ കാൻസ൪ വരണമെന്നില്ല. അതുപോലെത്തന്നെ കരളിൻെറ കാൻസ൪ സിറോസിസ് ഇല്ലാത്തവരിലും വരാവുന്നതാണ്.
ലക്ഷണങ്ങൾ
സാധാരണ ഗതിയിൽ, പ്രത്യേകിച്ച് ഒരു രോഗലക്ഷണവും പ്രാരംഭഘട്ടത്തിൽ ഈ രോഗം കാണിക്കുകയില്ല. ശാരീരികാസ്വസ്ഥതകൾ, വയറിൻെറ എരിച്ചിൽ, ‘അസിഡിറ്റി’യുടെ രോഗം എന്നിവയാണ് സാധാരണയായി കാണുന്നത്. അസുഖം വളരെ മൂ൪ച്ഛിച്ച അവസ്ഥയിൽ മഞ്ഞപ്പിത്തം, കരളിൻെറ പ്രവ൪ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും കാണാവുന്നതാണ്. സിറോസിസ് ഉള്ള ആളുകൾ സ്ഥിരമായി ഡോക്ടറുടെ പരിശോധന, കൃത്യമായ ഇടവേളകളിൽ നടത്തേണ്ടതാണ്.
പരിശോധനകൾ
അൾട്രാസൗണ്ട്, സി.ടി സ്കാൻ, എം.ആ൪.ഐ എന്നീ പരിശോധനകളിലൂടെ രോഗത്തിൻെറ അവസ്ഥ അറിയാനും രോഗാവസ്ഥക്കനുസരിച്ചുള്ള ചികിത്സാ പദ്ധതികൾ രൂപപ്പെടുത്താനും സാധിക്കും. മിക്കവാറും ഈ അസുഖം സിറോസിസ് ഉള്ള ആളുകളിലാണ് വരുന്നത് എന്നതിനാൽ കരളിൻെറ പ്രവ൪ത്തനക്ഷമത, ചികിത്സാരീതിയെ വളരെയേറെ സ്വാധീനിക്കുന്നു. രോഗചികിത്സയുടെ ഫലത്തെയും ഇത് വളരെയേറെ ബാധിക്കുന്നു.
ചികിത്സ
ശസ്ത്രക്രിയയിലൂടെ കരളിൻെറ അസുഖം ബാധിച്ച ഭാഗം മാറ്റുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. കരളിൻെറ എത്ര ഭാഗം നീക്കം ചെയ്യാം എന്നത് പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കടുത്ത സിറോസിസ് രോഗികളിൽ കരൾ ഭാഗികമായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ സാധ്യമല്ല. ഇങ്ങനെയുള്ള അവസ്ഥയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് പോംവഴിയുള്ളത്. ഉയ൪ന്ന അവസ്ഥയിലുള്ള രോഗത്തിന് കീമോതെറപ്പി കൊടുത്ത് വലുപ്പം കുറച്ചുകൊണ്ടുവന്നതിനുശേഷം ശസ്ത്രക്രിയ ചെയ്യുന്നതും അംഗീകരിക്കപ്പെട്ടിട്ടുള്ള ചികിത്സയാണ്.
ശരീരത്തിൽ ബാക്കിവരുന്ന കരളിൻെറ വലുപ്പം കൂട്ടാനായി മുറിച്ചുമാറ്റപ്പെടുന്ന ഭാഗത്തെ രക്തക്കുഴൽ, ശസ്ത്രക്രിയക്ക് മുമ്പായി ചില വസ്തുക്കൾ കൊണ്ട് അടക്കുന്നതും ചില രോഗികളിൽ ചെയ്തുവരുന്നു. ശസ്ത്രക്രിയ ഒരു മാ൪ഗമല്ലാത്ത രോഗികളിൽ കരളിനുള്ളിൽ മാത്രം കീമോതെറപ്പി കൊടുക്കുക, അൾട്രാസൗണ്ട് ഉപയോഗിച്ച് കരിച്ചുകളയുക, റേഡിയേഷൻ കൊടുക്കുക എന്നീ മാ൪ഗങ്ങൾ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.