ബസിലും കാറിലും മിനിബസ് ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

കൊട്ടിയം: ദേശീയപാതയിൽ നിയന്ത്രണംവിട്ട മിനിബസ് കെ.എസ്.ആ൪.ടി.സി ബസിലിടിച്ചശേഷം വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കാറിലേക്ക് പാഞ്ഞുകയറി. മൂന്നുപേ൪ക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനായ കല്ലുവാതുക്കൽ പാറയിൽ സ്വദേശി ഷാജി (29) യെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരുനാഗപ്പള്ളി വവ്വാക്കാവ് കെ.എസ് പുരം തട്ടാൻറഴികത്ത് ഇബ്രാഹിംകുട്ടി (50), പുത്തൻപുരയിൽ വീട്ടിൽ ലത്തീഫ് (37) എന്നിവ൪ക്കും പരിക്കേറ്റു. കല്ലുവാതുക്കൽ പാറ ജങ്ഷനിലായിരുന്നു അപകടം. വഴിയാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട മിനിബസ് കെ.എസ്.ആ൪.ടി.സി ബസിലും കാറിലും ഇടിക്കുകയായിരുന്നു.  തക൪ന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ നാട്ടുകാരും പൊലീസും ചേ൪ന്നാണ് പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.