കൊല്ലം: കെ.എം.എം.എല്ലിന് വേണ്ടി സ൪ക്കാ൪ നടപ്പാക്കുന്ന ചവറ-കോവിൽത്തോട്ടം ഖനനഭൂമി ഏറ്റെടുക്കൽ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനവും ചിറ്റൂ൪ വെള്ളക്കെട്ട് നിവാരണപദ്ധതിയുടെ പ്രഖ്യാപനവും വെള്ളിയാഴ്ച നടക്കും.
രാവിലെ 9.30ന് ചവറ കെ. എം.എം.എൽ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഭൂമി ഏറ്റെടുക്കൽ പദ്ധതി ഉദ്ഘാടനവും ചെക്ക് വിതരണവും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നി൪വഹിക്കും. മന്ത്രി ഷിബു ബേബിജോൺ അധ്യക്ഷത വഹിക്കും. കെ.എം .എം.എൽ മാനേജിങ് ഡയറക്ടറും വ്യവസായ വകുപ്പ് സെക്രട്ടറിയുമായ അൽകേഷ്കുമാ൪ ശ൪മ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആ൪. ഗോപാലകൃഷ്ണപിള്ള, കലക്ട൪ പി.ജി. തോമസ് തുടങ്ങിയവ൪ പങ്കെടുക്കും. കരിമണലിൻെറ അഭാവത്തിൽ കെ. എം. എം.എൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണക്കിലെടുത്ത് സ൪ക്കാ൪ നടപ്പാക്കുന്ന കോവിൽത്തോട്ടം പാക്കേജ് കമ്പനിക്ക് പ്രയോജനംചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.