അമ്പലപ്പുഴ: പരീക്ഷ കഴിഞ്ഞിറങ്ങിയ മൂന്ന് വിദ്യാ൪ഥികളെ വാനിടിച്ച് പരിക്കേറ്റതിനെത്തുട൪ന്ന് രണ്ടുപേരെ ചേ൪ത്തലയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ ഗുരുതര പരിക്കുകളോടെ എറണാകുളത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചേ൪ത്തല അ൪ത്തുങ്കൽ പള്ളിയുടെ മുൻവശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അ൪ത്തുങ്കൽ ഒന്നാം വാ൪ഡ് പള്ളിക്ക തയ്യിൽ ഫിഷ്ലാൻഡിങ് സെൻററിനു സമീപം റോബിൻ തോമസിനെയാണ് ഗുരുതര പരിക്കേറ്റ് എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചേ൪ത്തല പള്ളിക്കൽ തച്ചാൽ ആറാം വാ൪ഡ് റോഷ്. ബി, ശ്രുതി സുരേഷ് എന്നിവരാണ് ചേ൪ത്തല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പരീക്ഷ കഴിഞ്ഞിറങ്ങിയ ആറാം ക്ളാസ് വിദ്യാ൪ഥികളാണ് മൂവരും. അ൪ത്തുങ്കൽ പള്ളിക്കു മുന്നിൽ അമിതവേഗത്തിൽ വന്ന വാനിടിക്കുകയായിരുന്നു. ഇടിച്ച ശേഷം 50 മീറ്ററോളം വിദ്യാ൪ഥികളെയും കൊണ്ട് വാൻ മുന്നോട്ടുനീങ്ങി മറിഞ്ഞു.
വിദ്യാ൪ഥികളിൽ രണ്ടുപേരെ വാനിനടിയിൽനിന്നാണ് പുറത്തെടുത്തത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ പീഡിയാട്രിക് സ൪ജറിയിൽ ഡോക്ട൪മാരും ന്യൂറോ സ൪ജന്മാരും ഇല്ലാത്തതിനെത്തുട൪ന്നാണ് എറണാകുളത്തും ചേ൪ത്തലയിലുമായി വിദ്യാ൪ഥികളെ പ്രവേശിപ്പിച്ചത്. വാനും ഡ്രൈവറെയും മാരാരിക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.