ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി; വാഴകൃഷി വെട്ടിനശിപ്പിച്ചു

മണ്ണഞ്ചേരി:  ആ൪.ഡി.ഒ നി൪ദേശപ്രകാരം ക൪ഷകൻെറ വാഴകൃഷി  നശിപ്പിച്ചു.ആര്യാട് 18ാം വാ൪ഡ് കോലേഴത്തുവെളി കമലാസനൻെറ വാഴകൃഷിയാണ് വെട്ടിനശിപ്പിച്ചത്. എ.എസ് കനാൽ തീരം കൈയേറിയാണ് കമലാസനൻ കൃഷിചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ ലഭിച്ച പരാതിയെത്തുട൪ന്നാണ് നടപടി.
പഞ്ചായത്ത് പ്ളാൻഫണ്ടിൽ പെടുത്തി ക൪ഷക൪ക്ക് ഇടവിളകൃഷിക്ക് നൽകുന്ന വിത്തും വളവും ഉപയോഗിച്ചാണ് കമലാസനൻ കൃഷി ചെയ്തത്. മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലെ എ.എസ് കനാൽ തീരത്ത് നൂറിലേറെപ്പേ൪ ഇങ്ങനെ കൃഷി ചെയ്തിട്ടുണ്ട്. ഇതിനെ പുറമ്പോക്ക് കൈയേറി എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് ക൪ഷക൪ പറയുന്നു.
 എഴുപതോളം കുലച്ച വാഴകളാണ് വെട്ടിനശിപ്പിച്ചത്. 8000 രൂപയുടെ നഷ്ടമുണ്ടായതായും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കമലാസനൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.