ജാമ്യമെടുക്കാനെത്തിയ ഡ്രൈവറെ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: നിരവധി തവണ വാറൻറ് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന ഡ്രൈവറെ ജാമ്യമെടുക്കാനെത്തിയപ്പോൾ കോടതി അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. മുഹമ്മ ചാരമംഗലം വട്ടത്തറ സുനിൽ കുമാറിനെയാണ് എറണാകുളം സി.ജെ.എം രണ്ടാം കോടതി റിമാൻഡ് ചെയ്തത്. 2004 ൽ കലൂ൪ ബസ് സ്റ്റാൻഡിൽ നടന്ന അപകടത്തിൽ സുനിൽ കുമാ൪ ഓടിച്ച സ്വകാര്യ ബസിടിച്ച് നെട്ടൂ൪ സ്വദേശിയായ അലീമ (65) മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുനിൽ കുമാറിനെതിരെ നിരവധി തവണ കോടതി വാറൻറ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇയാൾ ഹാജരായിരുന്നില്ല. വ്യാഴാഴ്ച ജാമ്യമെടുക്കാൻ  കോടതിയിൽ എത്തുകയായിരുന്നു. അപ്പോഴാണ്  14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ഇയാൾ ഇപ്പോൾ കെ.എസ്.ആ൪.ടി.സി ഡ്രൈവറാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.