വൈപ്പിൻ: സൗത് പുതുവൈപ്പ് എൽ.എൻ.ജി ടെ൪മിനലിനും കാ൪ഷിക സ൪വകലാശാലയുടെ ഫിഷറീസ് സ്റ്റേഷനും അടുത്ത് കക്കൂസ് മാലിന്യം തള്ളാൻ കണ്ടൽക്കാട്ടിലേക്കുള്ള റോഡ് നി൪മാണം എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ തടഞ്ഞു. റോഡുണ്ടാക്കാനുള്ള സാമഗ്രികളുമായി വന്ന രണ്ട് ലോറികൾ വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് കെ.എസ്. രാധാകൃഷ്ണൻെറ നേതൃത്വത്തിൽ തടഞ്ഞ് തിരിച്ചയച്ചു. എറണാകുളം പട്ടണത്തിൽനിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യം തള്ളാൻ ജില്ലാ ഭരണകൂടം പുതുവൈപ്പിൽ രണ്ടേക്ക൪ കണ്ടൽക്കാട് അനുവദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന് വിവരമൊന്നുമില്ളെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബിയാട്രിസ് ജോസഫ് അറിയിച്ചു. കക്കൂസ് മാലിന്യം സൗത് പുതുവൈപ്പിൽ നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് വ്യാഴാഴ്ച ചേ൪ന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുന്നറിയിപ്പൊന്നുമില്ലാതെ ജനവാസ കേന്ദ്രത്തിനടുത്തും കാ൪ഷിക സ൪വകലാശാല പോലുള്ള സ്ഥാപനങ്ങൾക്കടുത്തും കക്കൂസ് മാലിന്യം നിക്ഷേപിക്കാനുള്ള തീരുമാനത്തിൽനിന്ന് കലക്ട൪ പിന്തിരിയണമെന്നും ഇക്കാര്യം സംബന്ധിച്ച വിശദാംശങ്ങൾ ജനങ്ങളെയും ഗ്രാമപഞ്ചായത്തിനെയും അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.