സംസ്ഥാനത്ത് വൈദ്യുതി ദുരുപയോഗം വ്യാപകം -മന്ത്രി

കാക്കനാട്: സംസ്ഥാനത്ത് വൈദ്യുതി ദുരുപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. വൈദ്യുതി ബോ൪ഡ് പ്രതിസന്ധികൾ നേരിടുന്നതിനാലും ഉൽപ്പാദനച്ചെലവ് വ൪ധിക്കുന്നതിനാലും കരുതലോടെയുള്ള ഉപഭോഗത്തിലൂടെ മാത്രമെ ഊ൪ജസംരക്ഷണം സാധ്യമാകൂ.
കാക്കനാട്ട് കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷനും തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് അസോസിയേഷനായ ഇലക്ട്രിക്കൽ മൈൻഡ്സ്  ഫോറവും സംയുക്തമായി നടത്തിയ ഊ൪ജസംരക്ഷണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര സ൪ക്കാ൪ വൈദ്യുതി തരുന്നതിനാലാണ് സംസ്ഥാനം ഇരുട്ടിലാകാത്തത്.
ഓരോ വീട്ടുകാരും ഒരു ബൾബ് വീതമെങ്കിലും ഓഫാക്കിയാൽ കാര്യമായി വൈദ്യുതി ലാഭിക്കാൻ കഴിയും. വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി ഉപയോഗം  സംബന്ധിച്ച് ഓഡിറ്റ് നടപ്പാക്കാമെന്നും ആര്യാടൻ പറഞ്ഞു. ചടങ്ങിൽ മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു.  കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള വീടുകൾ വൈദ്യുതീകരിച്ച് നൽകിയതിൻെറ രേഖകൾ ബെന്നി ബഹനാൻ എം.എൽ.എ ബന്ധപ്പെട്ടവ൪ക്ക് കൈമാറി.
ഉപഭോക്താക്കൾക്കുള്ള സി.എഫ് ബൾബുകൾ മന്ത്രി ആര്യാടൻ മുഹമ്മദ് വിതരണം ചെയ്തു. സേവ് എന൪ജി സേവ് എൺവയൺമെൻറ് എന്ന വിഷയത്തിൽ വൈദ്യുതി ബോ൪ഡ് അംഗം മുഹമ്മദ് അലി റാവുത്ത൪ മുഖ്യപ്രഭാഷണം നടത്തി. തൃക്കാക്കര മുനിസിപ്പൽ ചെയ൪മാൻ പി.ഐ. മുഹമ്മദാലി, കൗൺസില൪ മുഹമ്മദുകുഞ്ഞ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം സേവ്യ൪ തായശേരി, എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ വിഭാഗം മേധാവി ലത ടി., ഇ. മുഹമ്മദ് ഷരീഫ്, എൻ.ടി. ജോസ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.