തൃപ്പൂണിത്തുറയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

തൃപ്പൂണിത്തുറ: സ്വകാര്യ ബസ് കണ്ടക്ടറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മ൪ദിച്ച പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് തൊഴിലാളി യൂനിയൻെറ (സി.ഐ .ടി.യു) നേതൃത്വത്തിൽ തൃപ്പൂണിത്തുറ മേഖലയിൽ വെള്ളിയാഴ്ച ബസ് തൊഴിലാളികൾ പണിമുടക്കും. ലിമിറ്റഡ് സ്റ്റോപ് ബസുകളെയും സമരം ബാധിച്ചേക്കും. യാത്രക്കാ൪ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ കെ.എസ്.ആ൪.ടി.സി ബസുകളിറക്കാൻ അധികൃത൪ തീരുമാനിച്ചു. തൃപ്പൂണിത്തുറ സായുധ പൊലീസ് ക്യാമ്പിലെ വാഹനങ്ങളും യാത്രക്കാരെ സഹായിക്കാൻ നിരത്തിലിറങ്ങും. തൃക്കത്രയപ്പൻ എന്ന ബസിലെ കണ്ടക്ട൪ സനീഷിനെ (28) തൃപ്പൂണിത്തുറ എസ്.ഐ മ൪ദിച്ചതായാണ് ആരോപണം. ഇയാൾ തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, ബസ് കൺസെഷൻ കാ൪ഡിലെ തിരുത്തലിനെച്ചൊല്ലി വിദ്യാ൪ഥിനിയെ ആക്ഷേപിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യുക മാത്രമായിരുന്നെന്ന് പൊലീസ് പറയുന്നത്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.