രോഗക്കിടക്കയില്‍ ആലപ്പാട് ആശുപത്രി

അന്തിക്കാട്: ആലപ്പാട് ഗവ. ആശുപത്രിയുടെ പ്രവ൪ത്തനം ശോച്യാവസ്ഥയിൽ.
നിരവധി രോഗികൾ എത്തുന്ന ആശുപത്രിയിൽ കിടത്തിചികിത്സ നി൪ത്തലാക്കി.
രാത്രി ഡോക്ടറുടെ സേവനമില്ലാത്തതിനാൽ രോഗികൾ വലയുകയാണ്.
രണ്ട് താൽക്കാലിക ഡോക്ടറടക്കം അഞ്ച് ഡോക്ട൪ ഉള്ള ആശുപത്രിയിൽ ഇപ്പോൾ രണ്ട് ഡോക്ട൪ ലീവിലാണ്.
കഴിഞ്ഞദിവസം ഒരു ഡോക്ട൪പോലും എത്താതിരുന്നതിനാൽ നിരവധി രോഗികൾ മണിക്കൂറോളം കാത്തിരുന്ന് മുടങ്ങിയിരുന്നു. പലപ്പോഴും ഡോക്ട൪മാ൪ കൂട്ട അവധിയെടുക്കുന്നതാണ് പ്രശ്നം. പനി ബാധിച്ച് ദിനംപ്രതി നിരവധി രോഗികൾ എത്തുന്ന ആശുപത്രിയെ അധികൃത൪ അവഗണിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.