ബി.ജെ.പി പ്രവര്‍ത്തകനെയും മാതൃ സഹോദരിയെയും പൊലീസ് മര്‍ദിച്ചതായി പരാതി

വാടാനപ്പള്ളി: ബി.ജെ.പി പ്രവ൪ത്തകനെയും മാതൃ സഹോദരിയെയും വാടാനപ്പള്ളി പൊലീസ് മ൪ദിച്ചതായി പരാതി. മ൪ദനമേറ്റ പരിക്കുകളോടെ വാടാനപ്പള്ളി ബീച്ച് വലിയകത്ത് ഷമീ൪ (19), കുഞ്ഞുമ്മ സുബൈദ (26) എന്നിവരെ തൃത്തല്ലൂ൪ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു പരാതി പ്രകാരമാണ് പൊലീസെത്തി രാത്രി കളിച്ചുകൊണ്ടിരുന്ന ഷമീറിനെ മ൪ദിച്ചതത്രേ. തടയാൻ ശ്രമിച്ചപ്പോൾ സുബൈദയെയും മ൪ദിക്കുകയായിരുന്നുവെന്ന് പറയുന്നു. അതേസമയം അടിപിടിയും പരാതിയും ഉണ്ടായതോടെയാണ് പൊലീസ് എത്തിയതെന്നും  ആരെയും പിടികൂടുകയോ മ൪ദിച്ചിട്ടോ ഇല്ളെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.