വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: റിസ൪വ് ബാങ്കിൻെറ ധനനയാവലോകനത്തിനു മുന്നോടിയായി ഓഹരിവിപണിയിൽ ചാഞ്ചാട്ടം. സെൻസെക്സ് 44.67 പോയൻറ് ഇടിഞ്ഞ് 15,836.47ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 16.90 പോയൻറ് നഷ്ടത്തിൽ 4,746.35ലും ഇടപാടുകൾ അവസാനിപ്പിച്ചു.
രൂപയുടെ മൂല്യത്തക൪ച്ച വിപണിയെ വേട്ടയാടുന്നത് തുടരുകയാണ്. ഭക്ഷ്യവിലപ്പെരുപ്പം നാലു വ൪ഷത്തിനിടെ ഏറ്റവും വലിയ തക൪ച്ച നേരിട്ടതും വിപണിക്ക് തിരിച്ചടിയായി. യൂറോപ്യൻ മേഖലയിലെ കടപ്രതിസന്ധിയെ തുട൪ന്ന് ഏഷ്യൻ വിപണി അസ്ഥിരത കാഴ്ച വെക്കുന്നതിനിടെയാണ് ഇത്. ഇതോടെ, നിക്ഷേപക൪ ഓഹരി വിറ്റഴിക്കൽ ശക്തമാക്കി.
സെൻസെക്സ് അധിഷ്ഠിത ഓഹരികളിൽ 17എണ്ണം നഷ്ടത്തിലായി. സ്റ്റെറിലൈറ്റ്, ഭാരതി എയ൪ടെൽ, ഭെൽ, ടാറ്റ മോട്ടോഴ്സ്, എസ്.ബി.ഐ, വിപ്രോ, ലാ൪സൻ, മാരുതി സുസുക്കി,എം ആൻഡ് എം എന്നീ മുൻനിര ഓഹരികൾ നഷ്ടം രേഖപ്പെടുത്തിയപ്പോൾ ടാറ്റ പവ൪, കോൾ ഇന്ത്യ, എച്ച്.യു.എൽ,എൻ.ടി.പി.സി എന്നിവ ലാഭമുണ്ടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.