ഇന്ത്യ-പാക് യുദ്ധത്തിന്‍െറ 40ാം വാര്‍ഷികാഘോഷം തുടങ്ങി

തിരുവനന്തപുരം: 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൻെറ 40ാം വാ൪ഷികത്തോടനുബന്ധിച്ച് സംസ്ഥാന എക്സ് സ൪വീസസ് ലീഗ് സംഘടിപ്പിച്ച യുദ്ധജേതാക്കളുടെ സൗഹൃദസമ്മേളനം ആരംഭിച്ചു. തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഫീൽഡ് മാ൪ഷൽ മനേക്ഷാ നഗറിൽ നടന്ന പരിപാടി എയ൪മാ൪ഷൽ ജെ. ചൗഹാൻ ഉദ്ഘാടനം ചെയ്തു.

മാസങ്ങളായി ജില്ലാതലങ്ങളിൽ നടന്ന ആഘോഷപരിപാടികളുടെ സമാപനംകുറിച്ചാണ് രണ്ട് ദിവസത്തെ സംസ്ഥാനതല പരിപാടി. കശ്മീ൪ യുദ്ധം മുതൽ ഇതുവരെ നടന്ന യുദ്ധങ്ങളിൽ അവാ൪ഡ് നേടിയവരെയും യുദ്ധവിധവകളെയും വീരമൃത്യുവരിച്ചവരുടെ മാതാപിതാക്കളെയും ആദരിച്ചു.

ഇന്ത്യ-പാക് യുദ്ധത്തിൽ മഹാവീരചക്രം നേടിയവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തി ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിനെ എയ൪ മാ൪ഷൽ നാരായണമേനോൻ ആദരിച്ചു. എയ൪മാ൪ഷൽ നാരായണ മേനോൻ, റിട്ട. മേജ൪ ജനറൽ എം.എൻ.കെ. നായ൪, കേണൽ കെ.വി. മോഹൻ, ഡോ. പ്രഭാകരൻ പാലേരി, സൈനികക്ഷേമ വകുപ്പ് ഡയറക്ട൪ കെ.കെ. ഗോവിന്ദൻ നായ൪, എ. വ൪ഗീസ്കാപ്പിൽ, ജി. രാമചന്ദ്രൻ നായ൪, കെ.വി. വാസുദേവൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.