ആശങ്ക അറിയിക്കേണ്ടത് ജസ്റ്റിസ് തോമസിനെ

ന്യൂ ദൽഹി: മുല്ലപെരിയാ൪ വിഷയത്തിൽ കേരളക്കാ൪ക്ക് അടിയന്തിര ആശങ്കയുണ്ടെങ്കിൽ ഉന്നതാധികാര സമിതിയിലെ കേരളത്തിൻെറ പ്രതിനിധി ജസ്റ്റിസ് കെ.ടി തോമസിനെ സമീപിക്കുകയാണ് വേണ്ടതെന്ന് സുപ്രീം കോടതി. അടിയന്തിര നടപടി ആവശ്യപെട്ട് ഡാമിൻെറ പരിസരവാസികളായ 18 പേ൪ നൽകിയ ഹരജി തള്ളികൊണ്ടാണ് സുപ്രീം കോടതി ഈ നി൪ദേശം നൽകിയിരിക്കുന്നത്.

അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ ഉന്നതാധികാര സമിതിയാണ് കോടതിയെ അറിയിക്കേണ്ടത്. ഹരജിക്കാ൪ അതിനാൽ തന്നെ ഈ ആവശ്യം ഉന്നയിക്കേണ്ടത് ഉന്നതാധികാര സമിതിയിലെ കേരളത്തിലെ പ്രതിനിധി മുമ്പാകെയാണെന്നും ജസ്റ്റിസ് ബി.കെ ജെയിനിൻെറ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ചുണ്ടിക്കാട്ടി.

കഴിഞ്ഞ സ൪ക്കാരിൻെറ കാലത്താണ് ജസ്റ്റിസ് കെ.ടി തോമസിനെ ഉന്നതാധികാര സമിതിയിൽ അംഗമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.