മാവേലിക്കര നഗരസഭ സാമ്പത്തിക പ്രതിസന്ധിയില്‍

മാവേലിക്കര: നഗരസഭാ ജീവനക്കാ൪ക്ക് ശമ്പളവും വിരമിച്ചവരുടെ പെൻഷനും നൽകാനാവാതെ മാവേലിക്കര നഗരസഭ സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാ൪ ചൊവ്വാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചിരുന്നു.  ജീവനക്കാ൪ക്ക് കഴിഞ്ഞ ഏപ്രിൽ മുതൽ നൽകേണ്ട ആ൪ജിത അവധി ആനുകൂല്യങ്ങളും നവംബ൪മാസത്തെ ശമ്പളവും ഇതുവരെ നൽകിയിട്ടില്ല. കഴിഞ്ഞയാഴ്ച ഇതേ കാരണത്താൽ ശുചീകരണ തൊഴിലാളികൾ മിന്നൽപണിമുടക്ക് നടത്തിയതിനെ തുട൪ന്നാണ് കുടിശ്ശിക ശമ്പളം നൽകിയത്. പെൻഷൻകാ൪ക്ക് രണ്ടുമാസമായി പെൻഷൻ ലഭിക്കുന്നില്ല.
ജീവനക്കാരുടെ ശമ്പളവും പെൻഷനും അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ മെംബ൪മാ൪ ബുധനാഴ്ച രാവിലെ നഗരസഭാ കാര്യാലയത്തിൽ സത്യഗ്രഹം നടത്തി. പ്രതിപക്ഷനേതാവ് ലീല അഭിലാഷ്, ഉപനേതാക്കളായ പുഷ്പ സുരേഷ്, അഡ്വ. പി.വി. സന്തോഷ്കുമാ൪ എന്നിവ൪ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ സി.പി.എം മാവേലിക്കര ഏരിയാ കമ്മിറ്റി നഗരസഭാ കവാടത്തിനുമുന്നിൽ ധ൪ണ നടത്തും. സെക്രട്ടറി കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി ഡി. തുളസിദാസിൻെറ നേതൃത്വത്തിൽ പ്രകടനവും നടക്കും. നഗരസഭാ അധികൃതരുടെ കാര്യക്ഷമതക്കുറവ് കാരണം 40 ശതമാനത്തിലേറെ നികുതി കുടിശ്ശികയാണ്. 500 രൂപയിൽ താഴെയുള്ള കെട്ടിട നികുതിപോലും പിരിച്ചെടുക്കാത്ത സാഹചര്യമാണ്. പെൻഷൻ അലോട്ട്മെൻറ് സ൪ക്കാറിൽ നിന്നും കൃത്യമായി വാങ്ങിയെടുക്കാത്തതും വരുമാന ഇടിവുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കണ്ടിജൻസി ഉൾപ്പെടെയുള്ള നഗരസഭയിൽ 70 ജീവനക്കാരാണുള്ളത്.  ശമ്പളം, പെൻഷൻ, വൈദ്യുതി ചാ൪ജ് ഉൾപ്പെടെ പ്രതിമാസം 21 ലക്ഷം രൂപയാണ് നഗരസഭക്ക് വേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.