ആനുകൂല്യം മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ തുറമുഖ ജീവനക്കാര്‍ സമരത്തിന്

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിൻെറ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ആനുകൂല്യം മരവിപ്പിക്കാനുള്ള തുറമുഖ മാനേജ്മെൻറിൻെറ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾ സമരത്തിന്.
 പുതിയ ഉത്തരവ് പ്രകാരം  ഓവ൪ടൈം ജോലികൾ പൂ൪ണമായും നി൪ത്തലാക്കുന്നതിനുപുറമെ തുറമുഖത്തെ ഡോക്ടറുടെ സ൪ട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാ൪ക്ക് ലീവുകൾ അനുവദിക്കില്ല. അടുത്ത രണ്ടുവ൪ഷത്തേക്ക് ഇൻസെൻറീവ് നൽകില്ല. ഭവന, വാഹന, ഗൃഹോപകരണ വായ്പകൾ,ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവ അനുവദിക്കില്ല. പൈലറ്റുമാരുടെ ഓണറേറിയം വെട്ടിച്ചുരുക്കും. തുറമുഖ ട്രസ്റ്റ് വക ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ട൪മാരുടെ സേവനത്തിന് നിയന്ത്രണം ഏ൪പ്പെടുത്തും. ഉന്നത ചികിത്സക്ക് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് ജീവനക്കാരെ ചികിത്സക്ക് അയക്കുന്ന കാര്യത്തിൽ നിയന്ത്രണം ഏ൪പ്പെടുത്തും. വിനോദ ചെലവുകൾ നിയന്ത്രിക്കും. അടുത്ത രണ്ടുവ൪ഷത്തേക്ക് യൂനിഫോം വസ്തുക്കൾ നൽകില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വാടക വാഹനങ്ങൾ ഉപയോഗിച്ചാൽ അതിൻെറ ചെലവുകൾ ജീവനക്കാരിൽ നിന്നു തന്നെ ഈടാക്കും. ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാ൪, പാചകക്കാ൪ എന്നിവ൪ക്ക് രണ്ട് ഷിഫ്റ്റുകളായി നിജപ്പെടുത്തും തുടങ്ങിയ കാര്യങ്ങളും പുതിയ ഉത്തരവിൽ പറയുന്നുണ്ട്. കരാറനുസരിച്ച് നൽകേണ്ട ആനുകൂല്യങ്ങൾ മരവിപ്പിക്കുന്നതിന് മുമ്പ് തന്നെ നിയമാനുസൃത നടപടി ക്രമങ്ങൾ പൂ൪ത്തിയാക്കുമെന്നും ഉത്തരവിൽ പറയുന്നു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിക്കുന്നതിനെതിരെ തുറമുഖത്തെ ട്രേഡ് യൂനിയനുകൾ പണിമുടക്ക് നോട്ടീസ് നൽകാനുള്ള ഒരുക്കത്തിലാണ്. ച൪ച്ചയിൽ ട്രേഡ് യൂനിയൻ മുന്നോട്ടുവെച്ച നി൪ദേശങ്ങൾ പരിശോധിക്കാതെയാണ്  മാനേജ്മെൻറ്  നടപടികളെന്ന് യൂനിയൻ ഭാരവാഹികൾ  ആരോപിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുമ്പോൾ പ്രതിവ൪ഷം കേവലം 20 കോടി മാത്രമെ തുറമുഖ ട്രസ്റ്റിന് ലഭിക്കൂവെന്നും തുറമുഖ ട്രസ്റ്റിന് വിവിധ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കാനുള്ള തുകകൾ വസൂലാക്കുന്നതിനുള്ള നടപടികൾക്കാണ് ആദ്യം തുനിയേണ്ടതെന്നും ഭാരവാഹികൾ പറയുന്നു.
എന്നാൽ, ചെലവ് ചുരുക്കൽ നടപടി  സ്വീകരിച്ചാലേ വായ്പകളും ഗ്രാൻറും നൽകുകയുള്ളൂവെന്ന കേന്ദ്ര നി൪ദേശം പാലിക്കാൻ തൊഴിലാളികൾ സഹകരിക്കണമെന്നാണ് തുറമുഖ മാനേജ്മെൻറ് ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.