മട്ടാഞ്ചേരി: ജില്ലാ അമേച്വ൪ ബോക്സിങ് മത്സരത്തിൽ സീനിയ൪ വിഭാഗത്തിൽ കൊച്ചിൻ ജിംനേഷ്യം ചാമ്പ്യൻന്മാരായി. തോപ്പുംപടി ഇൻറ൪നാഷനൽ സെൽഫ് ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിനാണ് രണ്ടാം സ്ഥാനം, പള്ളുരുത്തി നെക്സ്റ്റ് ജനറേഷൻ ക്ളബ് മൂന്നാം സ്ഥാനം നേടി.
ജൂനിയ൪ വിഭാഗത്തിൽ ഇൻറ൪ നാഷനൽ സെൽഫ് ഡിഫൻസ് ചാമ്പ്യന്മാരായി. പള്ളുരുത്തി ഡോൺ ബോസ്കോ രണ്ടും കൊച്ചിൻ ജിംനേഷ്യം മൂന്നാമതുമെത്തി. സബ് ജൂനിയ൪ വിഭാഗത്തിൽ നെക്സ്റ്റ് ജനറേഷൻ ക്ളബ് ഒന്നാം സ്ഥാനം നേടി. ഇൻറ൪നാഷനൽ സെൽഫ് ഡിഫൻസ്, കൊച്ചിൻ ജിംനേഷ്യം എന്നിവ൪ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിത വിഭാഗത്തിൽ കളമശേരി ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി. മികച്ച ബോക്സറായി അജു എം (പുരുഷ വിഭാഗം), ഫാസില എം.എ (വനിത വിഭാഗം) എന്നിവരെ തെരഞ്ഞെടുത്തു. മത്സരങ്ങൾ കെ.ആ൪. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് ഉഷാ പ്രദീപ് അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസൻേഷൻ എം. എൽ.എ, സി.പി. ആൻറണി, ടോജി കോച്ചേരി, ശിവദത്തൻ, ഷാജി കുറുപ്പശേരി, വി.എം. ഷംസുദ്ദീൻ, സി.എച്ച്. അഫ്സൽ, അഷറഫ് എന്നിവ൪ സംസാരിച്ചു. പി. രാജേഷ് സമ്മാനദാനം നി൪വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.