തീറ്റയും മരുന്നുമെത്തിയില്ല; കോഴിഗ്രാമം പദ്ധതി അവതാളത്തില്‍

അന്തിക്കാട്: കോഴിഗ്രാമമായി പ്രഖ്യാപിച്ച അന്തിക്കാട് പഞ്ചായത്തിൽ കോഴിയും കോഴിത്തീറ്റയും മരുന്നുമെത്തിയില്ല.ചുമതലയുള്ള ഉദ്യോഗസ്ഥനും സ്ഥലംമാറിപ്പോയതോടെ പദ്ധതി  അവതാളത്തിലായി.ഏതാനും മാസം മുമ്പാണ് പഞ്ചായത്തിനെ കോഴിഗ്രാമമായി പ്രഖ്യാപിച്ചത്.
മുട്ടക്കും മാംസത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തമാകുകയായിരുന്നു പദ്ധതി ലക്ഷ്യം. ബി.പി.എൽ കുടുംബങ്ങൾക്ക് മൂന്ന് കോഴികൾ വീതവും ആറ് കിലോ കോഴിത്തീറ്റയും 25 രൂപയുടെ മരുന്നും നൽകാനായിരുന്നു തീരുമാനം. ഒരാഴ്ചക്കുള്ളിൽ കോഴിയും മരുന്നും തീറ്റയും  നൽകുമെന്ന് അറിയിച്ച് ആഗസ്റ്റ് മാസത്തിൽ കുടുംബങ്ങൾക്ക് കൂപ്പൺ നൽകി.  എന്നാൽ ഇതുവരെ കോഴിക്ക് കൂപ്പൺ ലഭിച്ച ബി.പി.എൽ കുടുംബങ്ങൾക്ക് കോഴിയും തീറ്റയും മരുന്നും കിട്ടിയില്ല.
എന്നാൽ നാലുമാസം കഴിഞ്ഞിട്ടും കോഴിയെ കിട്ടാതെ വന്നതോടെ കുടുംബങ്ങൾ ബഹളവും പരാതിയുമായി പഞ്ചായത്തിലെത്തി. പ്രസിഡൻറ് മണിശശിയും മറ്റും അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വാഗ്ദാനം നൽകിയ ഉദ്യോഗസ്ഥ൪ മറ്റ് വകുപ്പിലേക്ക് മാറിപ്പോയെന്ന മറുപടിയാണ് ലഭിച്ചത്.  സ൪ക്കാ൪ അവഗണന മൂലം പദ്ധതി പാളിയമട്ടാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.