കണ്ണൂര്‍ വിമാനത്താവളം; നിര്‍മ്മാണ കരാര്‍ ആറുമാസത്തിനകം ക്ഷണിക്കും

നെടുമ്പാശേരി: നി൪ദ്ദിഷ്ട കണ്ണൂ൪ വിമാനത്താവളത്തിനുളള നി൪മ്മാണ കരാ൪ ആറു മാസത്തിനുളളിൽ ക്ഷണിക്കും. കരാ൪ ക്ഷണിക്കുന്നതുൾപെടെയുളള നടപടികൾ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ട൪ എ.എം.ഷബീറിന്റെ നേതൃത്വത്തിലുളള സംഘം ബുധനാഴ്ച വിമാനത്താവളം നി൪മ്മിക്കുന്നതിനുളള സ്ഥലം പരിശോധിച്ചു. പരിശോധന വ്യാഴാഴ്ചയും തുടരും. നിലവിൽ വിമാനത്താവളത്തിനായി തയ്യാറാക്കിയ റിപ്പോ൪ട്ട് വിശദമായ പംനങ്ങളുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കുവാനാണ് തീരുമാനം.

വിമാനത്താവളത്തിനായി ഡയറക്ട൪ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, കേന്ദ്ര പരിസ്ഥിതി പ്രതിരോധ മന്ത്രാലയം, എയ൪പോ൪ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ നിയമപരമായ അനുമതിയും അംഗീകാരവും നേടിയെടുക്കുന്നതും മറ്റും കൊച്ചി വിമാനത്താവള കമ്പനിയായിരിക്കും.

വ്യോമ ഗതാഗത സാധ്യതകളും, ചരക്ക് നീക്കവും, വിനോദ സഞ്ചാര സാധ്യതകളുംവാണിജ്യാടിസ്ഥാനത്തിലുളള ഭൂവിനിയോഗ സാധ്യതകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള കെട്ടിടത്തിന്റേയും അനുബന്ധ കെട്ടുടങ്ങളുടേയും രൂപകൽപ്പന ഉൾപ്പെടെ വിശദമായ കാര്യങ്ങൾ തയ്യാറാക്കും. ഇവയ്ക്കു വേണ്ടതായ എസ്റ്റിമേറ്റും കണക്കാക്കും.

 സംസ്ഥാന വ്യോമയാന ചുമതലയുളള മന്ത്രി കെ.ബാബുവും വിമാനത്താവള കമ്പനി എം.ഡി. വി.ജെ.കുര്യനും തമ്മിൽ നടത്തിയ ച൪ച്ചയെ തുട൪ന്നാണ് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി കൺസൾട്ടൻസി ചുമതലയേറ്റെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.