Posted On
date_range Updated On
date_range 'ഭൂമിപൂജ രാജ്യത്തിെൻറ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാകട്ടെ'
ന്യൂഡൽഹി: രാമക്ഷേത്രത്തിെൻറ ഭൂമിപൂജക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആശംസകളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. വിഷയത്തിൽ നെഹ്റുകുടുംബത്തിൽ നിന്നുള്ള ആദ്യത്തെ പ്രതികരണമാണിത്.
ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം എന്നിവയാണ് രാമനെന്ന പേരിെൻറ കാതൽ. രാമൻ എല്ലാവരിലുമുണ്ട്. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്.
ഭഗവാൻ രാമെൻറയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിെൻറ ഭൂമിപൂജ ദേശീയ ഐക്യത്തിെൻറയും സാഹോദര്യത്തിെൻറയും സാംസ്കാരിക കൂടിച്ചേരലിെൻറയും അവസരമാകട്ടെ - പ്രിയങ്കഗാന്ധി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.