Posted On
date_range Updated On
date_range രാജ്യത്ത് ട്രെയിൻ സർവീസ് ആഗസ്റ്റ് 12 വരെ നിർത്തിവെച്ചു
ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ സർവീസ് ആഗസ്റ്റ് 12 വരെ നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവേ. രാജധാനി, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സർവീസ് തുടരും. നേരത്തെ ജൂൺ 30 വരെയാണ് റെയിൽവേ സർവീസ് നിർത്തിവെച്ചിരുന്നത്.
മെയ് 15നാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ ജൂൺ 30 വരെ നിർത്തിവെക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് റദ്ദാക്കുകയും റീഫണ്ട് നൽകുകയും ചെയ്യും. പ്രത്യേക ട്രെയിനുകളിൽ പുതപ്പുകൾ നൽകേണ്ടെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും റെയിൽവേ അറിയിച്ചു.
അതേസമയം, അന്തർ സംസ്ഥാന തൊഴിലാളികളുമായി സർവീസ് നടത്തുന്ന 239 ട്രെയിനുകളുടെ ടൈം ടേബിളിൽ മാറ്റമില്ലെന്നും റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.