റിയ ചക്രവർത്തി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിന്​ മുമ്പാകെ ഹാജരായി

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നടി റിയ ചക്രവർത്തി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിന്​ മുമ്പാകെ ചോദ്യം ചെയ്യലിന്​ ഹാജരായി. ചോദ്യം ചെയ്യലിന്​ ഹാജരാകുന്നതിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ റിയ നൽകിയ അപേക്ഷ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ തള്ളിയിരുന്നു.

സുശാന്തിനെ മാനസികമായി പീഡിപ്പിച്ച്​ റിയ ചക്രവർത്തി പണം തട്ടിയെടുത്തെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ റിയ ചക്രവർത്തിയെ ചോദ്യം ചെയ്യുന്നത്​. സുശാന്തി​െൻറ അക്കൗണ്ടിൽ നിന്ന്​ 15 കോടി രൂപ റിയ സ്വന്തം അക്കൗണ്ടിലേക്ക് അനധികൃതമായി​ മാറ്റിയെന്നാണ്​ കേസ്​.

റിയ ചക്രവർത്തിക്കെതിരെ ബിഹാർ ​പൊലീസ്​ നേരത്തെ ആത്​മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. കേന്ദ്രസർക്കാർ നിർദേശപ്രകാരം സി.ബി.ഐയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.