ക​ർ​ണാ​ട​ക വോ​ട്ടു​വെ​ട്ട​ൽ: ബി.​ജെ.​പി നേ​താ​വി​നെ​തി​രെ കേ​സ്

ബെ​​ള​​ഗാ​​വി (ക​​ർ​​ണാ​​ട​​ക): പ്ര​​ത്യേ​​ക തീ​​വ്ര​​പ​​രി​​ശോ​​ധ​​ന ന​​ട​​പ​​ടി​​ക്കി​​ടെ വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട 198 പേ​​രെ നീ​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ൽ ക​​ർ​​ണാ​​ട​​ക ബി.​​ജെ.​​പി നേ​​താ​​വ് ര​​വി പാ​​ട്ടീ​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്കെ​​തി​​രെ കേ​​സ്. ബെ​​ള​​ഗാ​​വി മാ​​ർ​​ക്ക​​റ്റ് പൊ​​ലീ​​സാ​​ണ് കേ​​സെ​​ടു​​ത്ത​​ത്.

ബൂ​​ത്ത് ലെ​​വ​​ൽ ഏ​​ജ​​ന്റി​​ന്റെ പ​​രാ​​തി​​യി​​ലാ​​ണ് ന​​ട​​പ​​ടി. എ​​സ്.​​ഐ.​​ആ​​ർ ന​​ട​​പ​​ടി​​ക​​ളി​​ൽ ബൂ​​ത്ത് ലെ​​വ​​ൽ ഓ​​ഫി​​സ​​റെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നി​​ടെ സെ​​പ്റ്റം​​ബ​​ർ 22ന് ​​ര​​വി പാ​​ട്ടീ​​ൽ, ശ​​ങ്ക​​ർ ബീ​​ര​​പ്പ നാ​​യി​​ക്, പ്ര​​ശാ​​ന്ത് ദീ​​പ​​ക് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘം മു​​സ്‍ലിം വോ​​ട്ട​​ർ​​മാ​​രെ ല​​ക്ഷ്യ​​മി​​ട്ട് ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്നാ​​ണ് പ​​രാ​​തി. 198 വോ​​ട്ട​​ർ​​മാ​​രെ നീ​​ക്കാ​​നാ​​യി വ്യാ​​ജ രേ​​ഖ​​ക​​ൾ ത​​യാ​​റാ​​ക്കി ബി.​​എ​​ൽ.​​ഒ​​ക്ക് ന​​ൽ​​കി.

രേ​​ഖ​​ക​​ൾ ഇ​​ല​​ക്ട​​റ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ഓ​​ഫി​​സ​​ർ ന​​ൽ​​കി​​യ​​താ​​ണെ​​ന്ന് ധ​​രി​​പ്പി​​ച്ചു. വ്യാ​​ജ രേ​​ഖ​​ക​​ളോ​​ടൊ​​പ്പം ന​​ൽ​​കി​​യ ഫോം ​​ഏ​​ഴ് അ​​പേ​​ക്ഷ​​ക​​ളി​​ൽ പ​​രാ​​തി​​ക്കാ​​ര​​ന്റെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ​​യും പേ​​രു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​താ​​യി പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

ബൂ​​ത്ത് ലെ​​വ​​ൽ ഓ​​ഫി​​സ​​ർ​​ക്കു​​മേ​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി ഇ​​ല​​ക്ട​​റ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ഓ​​ഫി​​സ​​ർ ആ​​ണെ​​ന്ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി മ​​റ്റൊ​​രാ​​ളെ ഫോ​​ണി​​ലൂ​​ടെ സം​​സാ​​രി​​പ്പി​​ച്ച് ഒ​​പ്പ് വാ​​ങ്ങി. 198 മു​​സ്‍ലിം വോ​​ട്ട​​ർ​​മാ​​രു​​ടെ പേ​​രു​​ക​​ൾ നീ​​ക്കി പ്ര​​തി​​ഷേ​​ധ​​വും സം​​ഘ​​ർ​​ഷ​​വും ഉ​​ണ്ടാ​​ക്കി ക്ര​​മ​​സ​​മാ​​ധാ​​നം ത​​ക​​ർ​​ക്ക​​ലാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് പ​​രാ​​തി​​യി​​ൽ ആ​​രോ​​പി​​ച്ചു.

വ​​ഞ്ച​​ന, വ്യാ​​ജ​​രേ​​ഖ ച​​മ​​ക്ക​​ൽ, ക്രി​​മി​​ന​​ൽ ഗൂ​​ഢാ​​ലോ​​ച​​ന, ക​​ലാ​​പ​​ത്തി​​ന് പ്രേ​​രി​​പ്പി​​ക്ക​​ൽ എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭാ​​ര​​തീ​​യ ന്യാ​​യ സം​​ഹി​​ത​​യി​​ലെ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് കേ​​സ്. അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​താ​​യി പൊ​​ലീ​​സ് പ​​റ​​ഞ്ഞു.

‘തെ​​ര​​ഞ്ഞെ​​ടു​​പ്പ് ത​​ട്ടി​​പ്പി​​ൽ’ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​റും മ​​ന്ത്രി​​മാ​​രും എം.​​എ​​ൽ.​​എ​​മാ​​രും വ്യാ​​ഴാ​​ഴ്ച മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫി​​സ​​റു​​ടെ ഓ​​ഫി​​സി​​ന് മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തി​​യി​​രു​​ന്നു.

ബീ​​ദ​​റി​​ൽ ല​​ക്ഷ്യം 3,244 പേ​​ർ

ബീ​​ദ​​റി​​ലും സ​​മാ​​ന​​രീ​​തി​​യി​​ലു​​ള്ള പ​​രാ​​തി ഉ​​യ​​ർ​​ന്നു. 3,244 വോ​​ട്ട​​ർ​​മാ​​രെ ഫോം ​​ഏ​​ഴ് അ​​പേ​​ക്ഷ​​ക​​ളി​​ലൂ​​ടെ തെ​​റ്റാ​​യി ‘സ്ഥ​​ലം മാ​​റി/​​ഹാ​​ജ​​രി​​ല്ല’ എ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്തി പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് നീ​​ക്കി​​യ​​താ​​യി ഭാ​​ൽ​​കി സ്വ​​ദേ​​ശി​​യാ​​യ 40കാ​​ര​​ൻ മു​​ഹ​​മ്മ​​ദ് അ​​തീ​​ഖ് അ​​ഹ​​മ്മ​​ദ് പ​​രാ​​തി ന​​ൽ​​കി. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് 32 പേ​​രെ പ്ര​​തി​​ക​​ളാ​​ക്കി എ​​ഫ്.​​ഐ.​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

മൈ​​സൂ​​രു​​വി​​ലും പ​​രാ​​തി

മൈ​​സൂ​​രു​​വി​​ൽ സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ൻ സ​​യ്യി​​ദ് ഹ​​സ​​റ​​ത്ത് ഉ​​ല്ല​​യും പ​​രാ​​തി ന​​ൽ​​കി. താ​​നും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും വ​​ർ​​ഷ​​ങ്ങ​​ളാ​​യി താ​​മ​​സി​​ക്കു​​ന്ന ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വി​​ലാ​​സ​​ത്തി​​ൽ താ​​മ​​സി​​ക്കു​​ന്നി​​ല്ലെ​​ന്നു​​കാ​​ണി​​ച്ച് ഫോം ​​ഏ​​ഴ് അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ചെ​​ന്നാ​​ണ് പ​​രാ​​തി. ത​​ന്റെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ​​യും പേ​​രു​​ക​​ൾ വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് നീ​​ക്കാ​​നാ​​യി തെ​​റ്റാ​​യ വി​​വ​​ര​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ന് ന​​ൽ​​കി. സ​​മാ​​ന​​മാ​​യ അ​​പേ​​ക്ഷ​​ക​​ൾ മ​​റ്റ് 28 വോ​​ട്ട​​ർ​​മാ​​ർ​​ക്കെ​​തി​​രെ​​യും ന​​ൽ​​കി.

തു​​ട​​ർ​​ന്ന് ന​​ര​​സിം​​ഹ​​രാ​​ജ പൊ​​ലീ​​സ് സി. ​​ഹ​​രീ​​ഷ് കു​​മാ​​ർ, എം. ​​രാ​​ഘ​​വേ​​ന്ദ്ര, ബി.​​ജെ.​​പി ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗം പ്ര​​സി​​ഡ​​ന്റ് അ​​നി​​ൽ തോ​​മ​​സ് എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്തു. മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രു​​ടെ വോ​​ട്ടു​​ക​​ൾ നീ​​ക്കാ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്നും സാ​​മൂ​​ഹി​​ക സം​​ഘ​​ർ​​ഷ​​ത്തി​​ന് ശ്ര​​മി​​ച്ചെ​​ന്നും പ​​രാ​​തി​​യി​​ൽ ആ​​രോ​​പി​​ക്കു​​ന്നു.

Tags:    
News Summary - Karnataka Voter Deletion Controversy: Case Filed Against BJP Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.