Posted On
date_range Updated On
date_range കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു
ശ്രീനഗര്‍: കുല്‍ഗാം ജില്ലയില്‍ വിഘടനവാദ സംഘടനകള്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്തതിന് പിന്നാലെ കശ്മീരില്‍ വീണ്ടും ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍, അനന്ത്നാഗ് ജില്ലയില്‍ കര്‍ഫ്യൂ തുടരുമെന്ന് പൊലീസ് അറിയിച്ചു. ടെലിഫോണ്‍ ബന്ധങ്ങളും പുന$സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല. ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടിരുന്നു. 5500ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.