നിയമസഭാ ചര്‍ച്ചകള്‍ ഇനി ലോക്സഭാ ടി.വിയിലും

ന്യൂഡല്‍ഹി: കേരള നിയമസഭയില്‍ പ്രധാന വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ലോക്സഭാ ചാനല്‍ സംപ്രേഷണം ചെയ്യുന്ന കാര്യം പരിഗണനയില്‍. നിയമസഭാ സെക്രട്ടേറിയറ്റില്‍ പാര്‍ലമെന്‍ററികാര്യ പഠന-പരിശീലന കേന്ദ്രം നടത്തുന്ന കോഴ്സില്‍ പാര്‍ലമെന്‍റിലെ ബി.പി.എസ്.ടിയുടെ സഹായം ലഭ്യമാക്കാനും ധാരണയുണ്ട്. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചതാണിത്. നിയമസഭയില്‍ നടക്കുന്ന വിവിധ ചര്‍ച്ചകളിലെ പ്രധാന വസ്തുതകളെക്കുറിച്ച് ലോക്സഭാംഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ലോക്സഭാ ടി.വി ചാനല്‍ സഹകരണം സഹായിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭാ നടപടികളെക്കുറിച്ച് പ്രാദേശികമായി ചാനല്‍ പരിപാടി തുടങ്ങാന്‍ നേരത്തേ നിര്‍ദേശമുണ്ടായിരുന്നു. ലോക്സഭാ ചാനലിന്‍െറ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ കേരള നിയമസഭാ സംപ്രേഷണത്തിന് ഉപയോഗപ്പെടുത്താമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിയമനിര്‍മാണ പ്രക്രിയയെക്കുറിച്ച് വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ബോധവത്കരിക്കുന്നതിന് നിയമസഭയില്‍ ആരംഭിച്ച സി.പി.എസ്.ടിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. നിയമസഭാ സെക്രട്ടേറിയറ്റിനെയും നിയമനിര്‍മാണ പ്രക്രിയയെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ലമെന്‍റിന്‍െറ ബി.പി.എസ്.ടിയുടെ പിന്തുണ ലോക്സഭാ സ്പീക്കര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.