പ്രഥമ പൗരനായി പ്രണബ് അഞ്ചാം വര്‍ഷത്തില്‍

ന്യൂഡല്‍ഹി: പ്രഥമ പൗരനായി പ്രണബ് മുഖര്‍ജി അഞ്ചാം വര്‍ഷത്തില്‍. പ്രണബിന് ഇത് റെയ്സിന ഹില്ലിലെ രാഷ്ട്രപതി ഭവനില്‍ അവസാന വര്‍ഷമാണ്. നാലാം വര്‍ഷം തികയുന്ന ദിനത്തില്‍  രാഷ്ട്രപതി ഭവന്‍ ആഘോഷങ്ങളുടെ ആരവത്തിലാണ്. പ്രണബ് താല്‍പര്യമെടുത്ത് നിര്‍മിച്ച പുതിയ മ്യൂസിയത്തിന്‍െറ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നിര്‍വഹിച്ചു. ചടങ്ങില്‍  ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയ പ്രമുഖരുടെ നിരതന്നെ അണിനിരന്നു.

റെയ്സിന കുന്നില്‍ പുരാവസ്തുവായി ഇരിക്കുകയായിരുന്നില്ല അദ്ദേഹം. രാഷ്ട്രപതി ഭവന്‍െറ വാതിലുകള്‍ സാധാരണക്കാരന് അപ്രാപ്യമാകരുതെന്നാണ് പ്രണബ് ആദ്യം നല്‍കിയ നിര്‍ദേശമെന്ന് സെക്രട്ടറി ഒമിത പോള്‍ ഓര്‍ക്കുന്നു.  തന്‍െറ മുന്നിലുള്ള ദയാഹരജികളില്‍ അധികാരമേറ്റയുടന്‍ തിടുക്കത്തില്‍  തീരുമാനമെടുത്താണ് പ്രണബ് തുടങ്ങിയത്.

അവാര്‍ഡ് വാപസിയുമായി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവന്നപ്പോള്‍  അസഹിഷ്ണുതയുടെ വക്താക്കള്‍ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കാനും പ്രണബ് മറന്നില്ല. ഓര്‍ഡിനന്‍സ് പതിവാക്കിയ കേന്ദ്ര സര്‍ക്കാറിനെ പാര്‍ലമെന്‍റിന്‍െറ പ്രാധാന്യം പറഞ്ഞ് ഉണര്‍ത്തിയ പ്രണബ് പക്ഷേ, ഉത്തരാഖണ്ഡ്, അരുണാചല്‍ വിഷയത്തില്‍ പതറി.

സര്‍ക്കാറുകളെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് സുപ്രീംകോടതി തിരുത്തിയപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് രാഷ്ട്രപതികൂടിയാണ്.
 പ്രണബിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്ന പ്രധാന സംഭവവും അതുതന്നെ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.