ആര്‍.എസ്.എസ് അംഗീകാരമില്ലാത്ത സംഘടന; പണത്തിന്‍റെ സ്രോതസ് വെളിപ്പെടുത്തണം -ദിഗ് വിജയ്

പനാജി: രാഷ്ട്രീയ സ്വയംസേവക് സംഘ് അംഗീകാരമില്ലാത്ത സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ആര്‍.എസ്.എസ്  വര്‍ഷം തോറും പിരിച്ചെടുക്കുന്ന ഫണ്ട് തുക എത്രയെന്ന് വെളിപ്പെടുത്തണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.
അംഗീകാരമില്ലാത്ത ഒരു സംഘടനയെന്ന നിലയില്‍ ആര്‍.എസ്.എസിനെ നിരോധിക്കണോ എന്നതില്‍ ചോദ്യമില്ല. അക്കാര്യം നിരവധി തവണ ഉന്നയിക്കപ്പെട്ടതാണ്. ഗുരു പൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി മാത്രം സംഘടന വന്‍തുകയാണ് പിരിച്ചെടുക്കുന്നത്. ഇതിന് കണക്കില്ല. ആര്‍.എസ്.എസിന് ‘ഗുരു ദക്ഷിണ’ എന്ന പേരില്‍ പിരിഞ്ഞുകിട്ടുന്ന തുക എത്രയാണെന്നും പണത്തിന്‍റെ സ്രോതസ് വെളിപ്പെടുത്തണമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടന ഏത് ആക്റ്റ് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ പിരിച്ചെടുക്കുന്ന വന്‍ തുക എവിക്കോണ് പോകുന്നതെന്നും ആര്‍.എസ്.എസ് വിശദീകരിക്കണം. ഗുജറാത്തിലെ ഉനയില്‍ ദലിതരെ മര്‍ദിച്ച സംഭവത്തിനു പിന്നിലും ആര്‍.എസ്.എസാണ്. സംഘ് പ്രവര്‍ത്തകരുടെ ഇത്തരം തെമ്മാടിത്തരങ്ങള്‍ക്കെതിരെ ലോക്കല്‍ പൊലീസ് കണ്ണടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  ഇത്തരം സംഘടനക്ക് സദാചാര പൊലീസ് ചമയാനുള്ള അധികാരം ഏതു നിയമപ്രകാരമാണ് നല്‍കിയിട്ടുള്ളതെന്നും ദിഗ് വിജയ് സിങ് ചോദിച്ചു.
പനാജിയില്‍ ഇന്ന് വൈകിട്ട് നടക്കുന്ന  കോഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.