കാബൂളില്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകയെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍െറ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ മാസം തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തക ജൂഡിത് ഡിസൂസയെ മോചിപ്പിച്ചു. ആഗാഘാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്നിക്കല്‍ അഡൈ്വസറാണ് കൊല്‍ക്കത്ത സ്വദേശിനിയായ ജൂഡിത്. ജൂണ്‍ ഒന്‍പതിനാണ് കാബൂളിലെ ഓഫീസിനു പുറത്തു വെച്ച് ജൂഡിതിനെയും മറ്റു രണ്ടു പേരെയും തട്ടിക്കൊണ്ടു പോയത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് മോചന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ജൂഡിതിന്‍െറ മോചനത്തിന് സഹായിച്ച അഫ്ഗാന്‍ അധികൃതര്‍ക്ക് സുഷമാ സ്വരാജ് നന്ദി പറഞ്ഞു. വൈകാതെ ഡല്‍ഹിയില്‍ എത്തിക്കും. ജൂഡിതുമായി സംസാരിച്ചതായും സുഷമാ സ്വരാജ് അറിയിച്ചു. ആരാണ് ജൂഡിതിനെ തട്ടിക്കൊണ്ടു പോയതെന്നോ എങ്ങനെയാണ് രക്ഷിച്ചതെന്നോ തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല. ജൂഡിതിനെ മോചിപ്പിക്കാന്‍ സാധിച്ചതിന് കൊല്‍ക്കത്തയില്‍ കുടുംബാംഗങ്ങള്‍ സര്‍ക്കാറിന് നന്ദി പറഞ്ഞു. suresh

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.