Posted On
date_range Updated On
date_range ദയാശങ്കർ സിങ് അവിഹിത സന്താനമെന്ന് ബി.എസ്.പി നേതാവ്
ലഖ്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് ദയാശങ്കർ സിങ് അവിഹിത സന്താനമെന്ന് ബി.സ്.പി എം.എൽ.എ ഉഷാ ചൗധരി. ദയാശങ്കറിെൻറ ഡി.എൻ.എക്ക് ചില തകരാറുണ്ട്. അദ്ദേഹം ഒരു അവിഹിത സന്താനമെന്നാണ് താൻ വിചാരിക്കുന്നെതന്നും അദ്ദേഹത്തിെൻറ കുടുംബവും അങ്ങനെ തന്നെയാണെന്നും ഉഷ ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസം ദയാശങ്കർ മായാവതിയെ ൈലംഗിക തൊഴിലാളികളോട് താരതമ്യപ്പെടുത്തി പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ബി.എസ്.പി പ്രവർത്തകർ ലഖ്നോവിലും ഡൽഹിയിലും പ്രതിഷേധ പ്രകടനം നടത്തുകയും തുടർന്ന് ബി.ജെ.പി നേതൃത്വം ദയാശങ്കറിനെ പുറത്താക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.