എന്‍.എസ്.ജി: ചൈനയുടെ എതിര്‍പ്പ് മറികടക്കാന്‍ ശ്രമം തുടരും –ഇന്ത്യ

ന്യൂഡല്‍ഹി: ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യക്ക് അംഗത്വം കിട്ടുന്നതിന് ചൈന തടസ്സം സൃഷ്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എന്നാല്‍, പ്രശ്നപരിഹാരത്തിന് ചൈനയുമായി ചര്‍ച്ചകള്‍ തുടരുമെന്നും അവരുടെ എതിര്‍പ്പ് ഇല്ലാതാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

അതേസമയം, ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഇന്ത്യ ഒപ്പുവെക്കില്ല. 2008ല്‍ ആണവസാമഗ്രികളുടെ ഇറക്കുമതിക്ക് എന്‍.എസ്.ജി രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് ഇളവനുവദിച്ചിട്ടുണ്ട്. എന്‍.പി.ടി അംഗമല്ലാത്ത രാജ്യത്തിന് എങ്ങനെ എന്‍.എസ്.ജി അംഗമാകാന്‍ കഴിയുമെന്നാണ് ചൈന ചോദിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗുജറാത്തിലെ ദലിത് പീഡനത്തില്‍ ലോക്സഭയില്‍ വന്‍ ബഹളം നടക്കുന്നതിനിടെയായിരുന്നു എന്‍.എസ്.ജി വിഷയത്തില്‍ മന്ത്രിയുടെ മറുപടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.