രാഷ്ട്രപതി ഭവനിലെ പുതിയ മ്യൂസിയം ഉദ്ഘാടനം 25ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍െറ സമഗ്രമായ ചരിത്രം പ്രദര്‍ശിപ്പിക്കുന്ന പുതിയ മ്യൂസിയം ഉദ്ഘാടനത്തിന് സജ്ജമായി. അത്യാധുനിക മ്യൂസിയം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര  മോദി ഉദ്ഘാടനം ചെയ്യും. മ്യൂസിയത്തിന്‍െറ രണ്ടാം ഘട്ടമാണിത്. ഒന്നാം ഘട്ടം കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്തിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി നാലുവര്‍ഷം തികക്കുന്ന വേളയിലാണ് മ്യൂസിയം പൂര്‍ത്തിയാവുന്നത്.
88 വര്‍ഷം പൂര്‍ത്തിയായ രാഷ്ട്രപതി ഭവന്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതിന്‍െറ ചരിത്രവും സ്വാതന്ത്ര്യംവരെ ഇവിടെ ജീവിച്ചിരുന്ന വൈസ്റോയിമാരുടെയും, ശേഷം ജീവിച്ച 13 രാഷ്ട്രപതിമാരുടെ ചരിത്രവും ജീവിതവും, സ്വാതന്ത്ര്യത്തിന്‍െറ നാള്‍വഴികളുമെല്ലാം സന്ദര്‍ശകര്‍ക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പം മനസ്സിലാക്കാവുന്ന വിധമാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.

രാഷ്ട്രപതി ഭവന്‍ വളപ്പിലെ പൈതൃക കെട്ടിടത്തിന്‍െറ സമീപമാണ് 10000 ചതുരശ്ര വിസ്തൃതിയില്‍ മ്യൂസിയം ഒരുങ്ങിയിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് ഒരു ആര്‍ട്ട് ഗാലറിയും പുതുതായി സ്ഥാപിച്ചിട്ടുണ്ട്. ചിത്രകാരി പ്രതീക്ഷാ അപൂര്‍വിന്‍െറ ചിത്രങ്ങളാണ് ഉദ്ഘാടന ദിവസം പ്രദര്‍ശിപ്പിക്കുക.ഉദ്ഘാടന ചടങ്ങിന് വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും. രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന വെബ്സൈറ്റും ചടങ്ങില്‍ പ്രകാശനം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.