Posted On
date_range Updated On
date_range വിമാനം വൈകിയാലും റദ്ദാക്കിയാലും കൂടുതല്‍ നഷ്ടപരിഹാരത്തുക
ന്യൂഡല്‍ഹി: നിരന്തരം വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്ന വിമാനങ്ങള്‍ ഇനിമുതല്‍ വിമാനക്കമ്പനികള്‍ക്ക് തലവേദനയാവും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക അധികൃതര്‍ വര്‍ധിപ്പിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡി.ജി.സി.എ) പുതിയ നിബന്ധന വെച്ചത്. ഇതുപ്രകാരം വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കൂറിലേറെ വൈകുകയോ ചെയ്താല്‍ കമ്പനി 10,000 രൂപ വരെ യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.
അകാരണമായി യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കണം.
നിലവില്‍ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 4000 രൂപ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിരുന്നത്. ആഗസ്റ്റ് ഒന്നു മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍വരുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.