കാഞ്ചി ശങ്കരാചാര്യയെ കുറ്റമുക്​തനാക്കിയതിനെതിരെ തമിഴ്​നാട്​ സർക്കാർ ഹൈകോടതിയിൽ

ചെന്നൈ: ശങ്കരമഠം മുൻ ഒാഡി​റ്റർ എസ്​. രാധാകൃഷ്​ണൻ വധശ്രമ കേസിൽ കാഞ്ചി​ ശങ്കരാചാര്യ ജയേന്ദ്രയെ കുറ്റമുക്​തനാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ തമിഴ്​നാട്​ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. രണ്ടാഴ്​ചക്ക്​ ശേഷം ജസ്​റ്റിസ്​ ആർ സുബ്ബയ്യ ​കേസിൽ വാദം കേൾക്കും. ജാമ്യത്തിൽ കഴിയുന്ന ശങ്കരാചാര്യ ഉൾപ്പെടെയുള്ള എട്ടുപേർക്കും കോടതി നോട്ടീസ്​ അയച്ചിട്ടുണ്ട്​.

കഴിഞ്ഞ ഏപ്രിലിൽ ​അഡീഷനൽ സെഷൻസ്​ ജഡ്​ജി​ പി.രാജമാണിക്യമാണ്​ ഇവ​രെ ​കുറ്റമുക്​തരാക്കിയത്​.  2002ലാണ്​ കേസിനാസ്​പദമായ സംഭവം​.​ ആശ്രമത്തിലെ ഒാഡിറ്ററായിരുന്ന രാധാകൃഷ്​ണൻ മറ്റൊരു പേരിൽ മഠത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച്​ കത്തെഴുതിയെന്ന​േരാപിച്ച്​ വീടുകയറി ഇദ്ദേഹത്തെ വധിക്കാൻ ശ്രമിക്കെന്നാരോപിച്ചെന്നാണ്​ കേസ്​.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.