1.9 ലക്ഷം കാറുകൾ ഹോണ്ട പിൻവലിക്കുന്നു

ന്യൂഡൽഹി: എയര്‍ബാഗ് നിര്‍മാണത്തകരാര്‍ പരിഹരിക്കാന്‍ ഹോണ്ട തങ്ങളുടെ 1.9 ലക്ഷം കാറുകൾ നിരത്തിൽ നിന്നും പിൻവലിക്കുന്നു. ജാസ്, അകോർഡ്, സിവിക്, സി.ആർ.വി എന്നീ മോഡലുകളാണ് ഹോണ്ട പിൻവലിക്കുന്നത്. എയർബാഗ് തകരാറിനെ തുടർന്നാണ് തീരുമാനം. വാഹനങ്ങളില്‍ ഫിറ്റ് ചെയ്ത എയര്‍ബാഗ് ഇന്‍ഫ്ളേറ്ററുകള്‍ സൗജന്യമായി മാറ്റിനല്‍കും. തകാത കോര്‍പ് വിതരണം ചെയ്ത എയര്‍ബാഗുകളിലാണ് നിര്‍മാണപ്പിഴവ് ഉണ്ടായത്. ഇതേ കാരണത്താല്‍ ആഗോളതലത്തില്‍ രണ്ടു മില്യണിലേറെ കാറുകളാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്. 

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) 2012 ജൂലൈയില്‍ സ്വീകരിച്ച നയപ്രകാരം സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാഹനനിര്‍മാതാക്കള്‍ ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കാറുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.