രാജ് ബബ്ബര്‍ യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: ആറു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യു.പിയില്‍ പി.സി.സി പ്രസിഡന്‍റായി മുന്‍ സിനിമാതാരം രാജ് ബബ്ബറിനെ കോണ്‍ഗ്രസ് നിയോഗിച്ചു. സമാജ്വാദി പാര്‍ട്ടി വിട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ഗ്രസിലത്തെിയ നേതാവാണ് രാജ് ബബ്ബര്‍. പാര്‍ട്ടി വക്താവായ അദ്ദേഹം ഉത്തരാഖണ്ഡില്‍നിന്നുള്ള രാജ്യസഭാംഗമാണ്.

2009ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ ഭാര്യ ഡിംപിള്‍ യാദവിനെ തോല്‍പിച്ചിരുന്നു. പുതിയ പ്രസിഡന്‍റിനെ നിയോഗിക്കാന്‍ പാകത്തില്‍ സ്ഥാനമൊഴിയാന്‍ ഹൈകമാന്‍ഡ് നല്‍കിയ നിര്‍ദേശപ്രകാരം യു.പി പി.സി.സി പ്രസിഡന്‍റ് നിര്‍മല്‍ ഖത്രി കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.